പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
Monday, March 8, 2021 1:20 AM IST
കാ​സ​ർ​ഗോ​ഡ്: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തി​ലും ഡോ​ള​ർ ക​ട​ത്തി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ങ്ക് വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മ​തി​യം​ഗം എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി. ​നാ​രാ​യ​ണ​ൻ, അ​ർ​ജു​ന​ൻ താ​യ​ല​ങ്ങാ​ടി, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഉ​മേ​ശ് അ​ണ​ങ്കൂ​ർ, പി.​കെ. വി​ജ​യ​ൻ, സി.​ജി. ടോ​ണി, സി. ​ശി​വ​ശ​ങ്ക​ര​ൻ, കെ. ​ജ​ഗ​ദീ​ഷ്, ശ​ശി​ധ​ര​ൻ കൊ​റ​ക്കോ​ട്, ശ​ശി ചാ​ല, വി​ന​യ​ൻ, ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.