പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ർ നിയമനം
Sunday, March 7, 2021 12:45 AM IST
പെ​രി​യ: കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സെ​ന്‍റ​ര്‍ ഫോ​ര്‍ വി​മ​ന്‍ സ്റ്റ​ഡീ​സ് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ്രോ​ജ​ക്ടി​നാ​യി ഒ​രു വ​ര്‍​ഷ കാ​ലാ​വ​ധി​യി​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​റെ നി​യ​മി​ക്കു​ന്നു.

ഇം​പാ​ക്ട് ഓ​ഫ് കോ​വി​ഡ് 19 ഓ​ണ്‍ മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത്: എ ​സ്റ്റ​ഡി ഓ​ണ്‍ കോ​മ​ണ്‍ മെന്‍റ​ല്‍ ഡി​സോ​ര്‍​ഡേ​ഴ്‌​സ് എ​മം​ഗ് വി​മ​ന്‍ ഇ​ന്‍ കേ​ര​ള എ​ന്നാ​ണ് പ്രോജ​ക്ടി​ന്‍റെ പേ​ര്. പ​ബ്ലി​ക് ഹെ​ല്‍​ത്ത്, സോ​ഷ്യ​ല്‍ വ​ര്‍​ക്ക്, സൈ​ക്കോ​ള​ജി, സൈ​ക്ക്യാ​ട്രി​ക് ന​ഴ്‌​സിം​ഗ് എ​ന്നി​വ​യി​ല്‍ കു​റ​ഞ്ഞ​ത് 55 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​ര്‍​ക്ക് 29ന് ​രാ​വി​ലെ പ​ത്തി​ന് പെ​രി​യ കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ൾ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റ് www.cukerala.ac.in ൽ ​ല​ഭ്യ​മാ​ണ്.