കാഞ്ഞങ്ങാട്: അധികാരത്തിന്റെ മറപറ്റി സ്വർണക്കടത്തും ഡോളർ കടത്തും മയക്കുമരുന്ന് കടത്തും തൊഴിലാക്കി മാറ്റിയ അധോലോക സംഘമായ പിണറായി വിജയനെയും കേരളത്തിലെ സിപിഎം മന്ത്രിമാരേയും സ്പീക്കറേയും കുറിച്ച് അഭിപ്രായം പറയാൻ സീതാറാം യെച്ചൂരി തയാറാവണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് നിയമസഭ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ കാഞ്ഞങ്ങാട് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.. ജയിലറയിലേക്ക് പോകാതിരിക്കുവാൻ മോദിക്കും ബിജെപിക്കും വിടുപണി ചെയ്യുകയാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും. ഈ അവിശുദ്ധ ബദ്ധം തിരിച്ചറിഞ്ഞ കേരളത്തിലെ ജനത നൽകുന്ന ശിക്ഷയായിരിക്കും ഏപ്രിൽ ആറിന് കേരളത്തിൽ നടക്കാൻ പോകുന്നതെന്ന് ഉണ്ണിത്താൻ തുടർന്ന് പറഞ്ഞു.
ചെയർമാൻ ഏബ്രഹാം തോണക്കര അധ്യക്ഷതവഹിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, കെപിസിസി സെക്രട്ടറി എം.അസിനാർ, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കെ.മുഹമ്മദ് കുഞ്ഞി, ആർഎസ്പി ജില്ലാ സെക്രട്ടറി ഹരീഷ് ബി.നമ്പ്യാർ, സിഎംപി ജില്ലാ സെക്രട്ടറി സി.വി.തമ്പാൻ, പി.ജി.ദേവ്,
പി.വി.സുരേഷ്, എ.സി.ലത്തീഫ്, സി.മുഹമ്മദ് കുഞ്ഞി, വി.കമ്മാരൻ, ബി സുകുമാരൻ, കെ.കരുണാകരൻ നായർ, സി.എഫ്.തോമസ് . ഹരീഷ് പി.നായർ, കെ.കെ.നാരായണൻ, രാജു കട്ടക്കയം, ബി.പി.പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. എം.പി.ജാഫർ സ്വാഗതവും ഡി.വി.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.