ബഫർസോണും വന്യമൃഗശല്യവും; പ്രതികരിക്കാനൊരുങ്ങി കർഷകർ
Wednesday, March 3, 2021 1:05 AM IST
കേ​ള​കം: തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യോ​ര​ത്ത് മു​ഖ്യ​വി​ഷ​യ​മാ​കു​ക​യാ​ണ് ബ​ഫ​ർസോ​ണും വ​ന്യ​മൃ​ഗ​ശ​ല്യ​വും. വ​നാ​തി​ർ​ത്തി​യി​ൽ മാ​ത്ര​മ​ല്ല കി​ലോ​മീ​റ്റ​ർ ക​ട​ന്ന് ടൗ​ണു​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ പോ​ലും വ​ന്യ​മൃ​ഗ​ങ്ങ​ൾ എ​ത്തി കൃ​ഷി ന​ശി​പ്പി​ക്കു​ക​യും വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്യു​ന്നു. അ​ഞ്ചു വ​ർ​ഷ​ത്തി​നി​ട​യി​ൽ 13 പേ​രാ​ണ് ആ​റ​ളം, കൊ​ട്ടി​യൂ​ർ മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. കാ​ട്ടു​പ​ന്നി, കാ​ട്ടാ​ന തു​ട​ങ്ങി​യ ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത് 39 -ൽ ​അ​ധി​കം ആ​ളു​ക​ൾ​ക്കാ​ണ്.
മ​ര​ണ​പ്പെ​ട്ട​വ​രി​ൽ മൂ​ന്നു പേ​ർ കേ​ള​കം, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ​പെ​ട്ട​വ​രും ബാ​ക്കി പ​ത്തു​പേ​ർ ആ​റ​ളം പു​ന​ര​ധി​വാ​സി മേ​ഖ​ല​യി​ലും പ​ഞ്ചാ​യ​ത്തി​ലും​പെ​ടു​ന്ന​വ​രാ​ണ്. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ നി​ര​ന്ത​ര​മാ​വ​ശ്യ​പ്പെ​ട്ടി​ട്ടും വ​ന്യ​മൃ​ഗ​ശ​ല്യ​ത്തെ നേ​രി​ടാ​ൻ ഫ​ല​പ്ര​ദ​മാ​യി സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്തി​ല്ല എ​ന്നാ​ണ് യു​ഡി​എ​ഫ് പ്ര​ധാ​ന​മാ​യും ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഇ​തി​നാ​യി ഫ​ണ്ട് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട് എ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് വാ​ദം. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് വ​ള​യം​ചാ​ൽ മു​ത​ൽ-​അ​ട​യ്ക്കാ​ത്തോ​ട് രാ​മ​ച്ചി വ​രെ 9.5 കി​ലോ​മീ​റ്റ​ർ ആ​ന പ്ര​തി​രോ​ധ​മ​തി​ൽ തീ​ർ​ത്ത​ത് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു.
തു​ട​ർ​നി​ർ​മാ​ണം ഉ​ണ്ടാ​കു​മെ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ 22 കോ​ടി രൂ​പ ചെ​ല​വി​ൽ മ​തി​ൽ നി​ർ​മി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത​ല്ലാ​തെ യാ​തൊ​രു തു​ട​ർ ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. ഓ​ടം​ന്തോ​ട്, മ​ഠ​പ്പു​ര​ച്ചാ​ൽ, പെ​രു​മ്പു​ന്ന, കാ​ളി​ക​യം, അ​ണു​ങ്ങോ​ട് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ അ​തി​രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​മാ​ണ്. മ​ണ​ത്ത​ണ- ആ​റ​ളം മ​ല​യോ​ര ഹൈ​വേ, കൊ​ട്ടി​യൂ​ർ - ബോ​യ്സ് ടൗ​ൺ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത തു​ട​ങ്ങി​യ വ​ഴി​ക​ളി​ലൂ​ടെ രാ​ത്രി​കാ​ല​യാ​ത്ര വ​ന്യ​മൃ​ഗ ഭീ​ഷ​ണി​മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​ണ്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ട്. കാ​ട്ടു പ​ന്നി, കു​ര​ങ്ങ്, മു​ള്ള​ൻ​പ​ന്നി തു​ട​ങ്ങി​യ ജീ​വി​ക​ളെ ക്ഷു​ദ്ര​ജീ​വി​ക​ളാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ക​ർ​ഷ​ക​രു​ടെ ആ​വി​ശ്യ​ത്തി​ന് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​വ​യു​ടെ ആ​ക്ര​മ​ണം മൂ​ലം വ​ൻ കൃ​ഷി​നാ​ശ​മാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ൽ മാ​ത്ര​മു​ണ്ടാ​യി​ട്ടു​ള്ള​ത്.
ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ അ​തി​ർ​ത്തി​യി​ൽ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ക​ൾ ഉ​ണ്ടാ​ക്കാ​നു​ള്ള വ​നം വ​കു​പ്പി​ന്‍റെ നീ​ക്ക​മാ​ണ് മ​റ്റൊ​രു വി​ഷ​യം. കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ അ​തി​ർ​ത്തി​യി​ൽ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ മു​ത​ൽ 3.5 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ബ​ഫ​ർ സോ​ൺ ഏ​രി​യ ആ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ര​ട് വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.
കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം മേ​ഖ​ല​ക​ളും ഇ​തി​ൽ​പെ​ടും. ബ​ഫ​ർ സോ​ൺ മേ​ഖ​ല​ക​ളി​ൽ റ​വ​ന്യു നി​യ​മ​ങ്ങ​ൾ​ക്ക് പു​റ​മെ വ​ന​നി​യ​മ​ങ്ങ​ൾ​ക്കൂ​ടി ബാ​ധ​ക​മാ​കും. ഇ​തോ​ടെ നി​ര​വ​ധി നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും ഈ ​മേ​ഖ​ല​യി​ലും ബാ​ധ​ക​മാ​കും. വ​ർ​ഷ​ങ്ങ​ളാ​യി ഈ ​വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​രു​ക​ൾ എ​ടു​ത്ത ന​ട​പ​ടി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടും.