പ​ണി​മു​ട​ക്ക് പൂ​ർ​ണം: സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഓ​ടി
Wednesday, March 3, 2021 1:05 AM IST
ക​ണ്ണൂ​ർ: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​ത‌‌ൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​ണി​മു​ട​ക്കി​നേ​ത്തു​ട​ർ​ന്ന് ജി​ല്ല​യി​ലെ പൊ​തു​ഗ‌​താ​ഗ​തം സ്തം​ഭി​ച്ചു.
സ്വ​കാ​ര്യ​ബ​സു​ക​ളും കെ​എ​സ്ആ​ർ​ടി​സി​യും നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല. ലോ​റി, ഓ​ട്ടോ, ടാ​ക്സി തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളൊ​ന്നും ത​ന്നെ ഓ​ടി​യി​ല്ല. അ​തേ​സ​മ​യം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഓ​ടി. ക​ണ്ണൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ​നി​ന്ന് ഒ​രു ബ​സ് പോ​ലും സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. എ​ന്നാ​ൽ കോ​ഴി​ക്കോ​ട് നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് ഒ​രു കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യെ​ങ്കി​ലും വി​ര​ലി​ലെ​ണ്ണാ​വു​ന്ന ‍യാ​ത്ര​ക്കാ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വൈ​കു​ന്നേ​രം നാ​ലോ​ടെ ക​ണ്ണൂ​രി​ൽ​നി​ന്നും ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ച്ചു. കെ​എ​സ്ആ​ർ​ടി​സി ക​ണ്ണൂ​ർ ഡി​പ്പോ​യി​ൽ 30 ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് ജോ​ലി​ക്കെ​ത്തി​യ​ത്. ക​ള​ക്ട​റേ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ലും ഹാ​ജ​ർ​നി​ല കു​റ​വാ​യി​രു​ന്നു. ക​ള​ക്ട​റേ​റ്റി​ൽ 40 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് ഹാ​ജ​രാ​യ​ത്. പൊ​തു​ഗ​ത‌ാ​ഗ​തം നി​ല​ച്ച​തോ​ടെ ന​ഗ​ര​ത്തി​ൽ ആ​ളു​ക​ൾ എ​ത്തു​ന്ന​ത് കു​റ​ഞ്ഞു. ന​ഗ​ര​ത്തി​ലെ ക​ട​ക​ന്പോ​ള​ങ്ങ​ൾ ഭാ​ഗി​ക​മാ​യി മാ​ത്ര​മാ​ണ് തു​റ​ന്ന​ത്. എ​ന്നാ​ൽ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ക​ൾ പ​തി​വു​പോ​ലെ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു. ബാ​ങ്കു​ക​ളും പെ​ട്രോ​ൾ പ​ന്പു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു. വൈ​കു​ന്നേ​ര​ത്തോ​ടെ ആ​ളു​ക​ൾ കൂ​ട്ട​മാ​യി പു​റ​ത്തി​റ​ങ്ങി. ബീ​ച്ചു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. പൊ​തു​പ​ണി​മു​ട​ക്കി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചി​രു​ന്നു.