കാ​ട്ടു​പോ​ത്ത് കു​ള​ത്തി​ൽ വീ​ണ് ച​ത്തു; മ​റ്റൊ​ന്നി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Wednesday, March 3, 2021 12:56 AM IST
ഉ​പ്പ​ള: പൈ​വ​ളി​ഗെ പ​ഞ്ചാ​യ​ത്തി​ലെ സ​ജ​ങ്കി​ല മാ​ട്ട​യി​ൽ ര​ണ്ട് കാ​ട്ടു​പോ​ത്തു​ക​ളെ 25 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കു​ള​ത്തി​ൽ വീ​ണ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​രെ​ണ്ണം ച​ത്ത നി​ല​യി​ലാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തേ​തി​നെ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. പ്ര​ദേ​ശ​ത്ത് കാ​ട്ടു​പോ​ത്തു​ക​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. കൃ​ഷി​സ്ഥ​ല​ത്ത് ജ​ല​ല​ഭ്യ​ത​യ്ക്കാ​യി കു​ഴി​ച്ച കു​ള​ത്തി​ലാ​ണ് ഇ​വ വീ​ണ​ത്. ച​ത്ത പോ​ത്തി​നെ പോ​ലീ​സി​ന്‍റെ​യും വ​നം​വ​കു​പ്പ് അ​ധി​കാ​രി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ സം​സ്ക​രി​ച്ചു.

ജ്യൂ​സ് ക​ട​യി​ൽ ഗു​ണ്ടാ ആ​ക്ര​മ​ണം;
ര​ണ്ടു​പേ​ർ​ക്ക് കു​ത്തേ​റ്റു

കാ​സ​ർ​ഗോ​ഡ്: താ​യ​ല​ങ്ങാ​ടി​യി​ൽ പു​തു​താ​യി തു​ട​ങ്ങി​യ ഇ​ള​നീ​ർ ജ്യൂ​സ് ക​ട​യ്ക്കു നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം. ക​ട ന​ട​ത്തി​പ്പു​കാ​രാ​യ സ​ഹോ​ദ​ര​ങ്ങ​ളെ കു​ത്തേ​റ്റ പ​രി​ക്കു​ക​ളോ​ടെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ല്യാ​സ് (28), താ​ജു​ദ്ദീ​ൻ(31) എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഷി​ഫ് (32) എ​ന്ന​യാ​ളി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച സ​ന്ധ്യ​യ്ക്ക് ഏ​ഴ​ര​യോ​ടെ ത​ള​ങ്ക​ര ഭാ​ഗ​ത്തു​നി​ന്നും കാ​റി​ലെ​ത്തി​യ താ​ജു​ദ്ദീ​നെ പി​ന്തു​ട​ർ​ന്നെ​ത്തി​യ സം​ഘ​മാ​ണ് ക​ട​യി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു.

ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​പ്പോ​ൾ അ​ക്ര​മി​സം​ഘം കാ​റി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​ക്കാ​ണ് ആ​ഷി​ഫി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.