കാസർഗോഡ്:നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. എല്ലാ മണ്ഡലങ്ങളിലും വരണാധികാരികളെയും നോഡൽ ഓഫീസർമാരെയും നിയമിച്ചു. സ്ഥാനാർഥികളുടെ ചെലവ് നിരീക്ഷണ ഉദ്യോഗസ്ഥർക്കുള്ള പരിശീലവും അടുത്ത ദിവസം നടക്കും.
അഞ്ച് മണ്ഡലങ്ങളിൽ
വരണാധികാരികളെ
നിയോഗിച്ചു
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ വരണാധികാരികളായി മഞ്ചേശ്വരം- എം.കെ. ഷാജി (ഡപ്യൂട്ടി കളക്ടര്‍ എല്‍ആര്‍), കാസര്‍ഗോഡ്- ഷാജു (ആര്‍ഡിഒ), ഉദുമ- സി.എല്‍. ജയ ജോസ് രാജ് (ഡപ്യൂട്ടി കളക്ടര്‍ എല്‍എ), കാഞ്ഞങ്ങാട്- ഡി. ആര്. മേഘശ്രീ (സബ് കളക്ടര്‍), തൃക്കരിപ്പൂര്‍-സിറോഷ് പി. ജോണ്‍ (ഡപ്യൂട്ടി കളക്ടര്‍ ആര്‍ആര്‍) എന്നിവരെ നിയോഗിച്ചു.
വിവിധ ചുമതലകൾ
വഹിക്കാൻ 21 നോഡൽ ഓഫീസർമാർ
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ചുമതലകൾക്കായി ജില്ലയിൽ 21 നോഡൽ ഓഫീസർമാരെ നിയോഗിച്ചു. ചുമതല, നോഡല്‍ ഓഫീസര്‍, തസ്തിക എന്ന ക്രമത്തില്‍- മാന്‍പവര്‍ മാനേജ്മെന്റ്- എ. ആന്‍ജലോ ( ഹുസൂര്‍ ശിരസ്തദാര്‍), ഇവിഎം മാനേജ്മെന്റ്- പി. കുഞ്ഞിക്കണ്ണന് (വെള്ളരിക്കുണ്ട് തഹസില്‍ദാര്‍), ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ്- രാധാകൃഷ്ണന് (കാസര്‍ഗോഡ് ആര്‍ടിഒ), ട്രെയിനിംഗ് മാനേജ്മെന്റ്-നിനോജ് മേപ്പടിയത്ത് (ഡപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍), മെറ്റീരിയല്‍ മാനേജ്മെന്റ്- എ.വി. രാജന് (സീനിയര്‍ സൂപ്രണ്ട്, കളക്ടറേറ്റ്), ഇംപ്ലിമെന്റിംഗ് എംസിസി, മെയിന്റനന്‍സ് ഓഫ് ലോ ആൻഡ് ഓര്‍ഡര്‍-അതുല്‍ എസ്. നാഥ് (എഡിഎം), എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ്-കെ. സതീശന് (ഫിനാന്‍സ് ഓഫീസര്‍), നോഡല്‍ ഓഫീസര്‍ ഫോര്‍ ഒബ്സര്‍വേര്‍സ്- വിനീത് വി. വര്‍മ (അഗ്രികള്‍ച്ചറല്‍ ഓഫീസര്‍), നോഡല്‍ ഓഫീസര്‍ ഫോര്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍, സർവീസ് വോട്ടേര്‍സ് ആന്‍ഡ് ഇഡിസി- പി.ജെ. ആന്റോ (തഹസില്‍ദാര്‍ ഒ ടി), മീഡിയ കമ്മ്യൂണിക്കേഷന്‍, എം സിഎം സി- എം. മധുസൂദനന് (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍), നോഡല്‍ ഓഫീസര്‍ ഫോര്‍ കമ്പ്യൂട്ടറൈസേഷന്- കെ. രാജന് (ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍), നോഡല്‍ ഓഫീസര്‍ ഫോര്‍ എസ് വി ഇ ഇ പി - കവിതാറാണി രഞ്ജിത്ത് (ഐസിഡിഎസ് ജില്ലാ പ്രൊജക്ട് ഓഫീസര്‍), ഹെല്പ്ലൈന്, കംപ്ലെയിന്റ് റീഡ്രെസ്സല്‍- ആർ. അജയ്കുമാര്‍ (ജൂനിയര്‍ സൂപ്രണ്ട്), നോഡല്‍ ഓഫീസര്‍ ഫോര്‍ ഐസിടി ആപ്ലിക്കേഷന്‍ - ഹാഷിക (സ്പെഷല്‍ തഹസില്‍ദാര്‍), എസ്എംഎസ് മോണിറ്ററിംഗ് ആൻഡ് കമ്മ്യൂണിക്കേഷന്‍ പ്ലാന്‍ - ലീന (ജില്ലാ കോണ്ടാക്ട് ഓഫീസര്‍), നോഡല്‍ ഓഫീസര്‍ ഫോര്‍ വോട്ടേര്‍സ് ഹെല്പ് ലൈൻ - ഡി.എസ്. ശെല്‍വരാജ് (ജെ എസ് -പി ജി), നോഡല്‍ ഓഫീസര്‍ ഫോര്‍ പേര്‍സണ്‍ വിത്ത് ഡിസെബിലിറ്റീസ്- ഷിബു മുംതാസ് ( ജില്ലാ സോഷ്യല്‍ ജസ്റ്റീസ് ഓഫീസര്‍), കോവിഡ് പ്രോട്ടോക്കോള്‍ ആന്റ് ആബ്സെന്റീസ് വോട്ടേര്‍സ്- പി.കെ. ഷാജി (ഡപ്യൂട്ടി കളക്ടര്‍, സ്പെഷ്യല്‍ സെല്‍ ഫോര്‍ എന്‍ഡോസള്‍ഫാന്‍ വിക്ടിംസ്), ഗ്രീന്‍ പ്രോട്ടോകോള്‍- ലക്ഷ്മി (ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വമിഷന്), സൈബര്‍ സെക്യൂരിറ്റി- പ്രജീഷ് തോട്ടത്തില്‍(അഡീഷണല്‍ എസ് പി).
സ്ഥാനാർഥികളുടെ
ചെലവുകള്‍
നിരീക്ഷിക്കാന്‍ സ്റ്റാറ്റിക്
സര്‍വൈലന്‍സ് സംഘം
സ്ഥാനാർഥികളുടെ ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി ജില്ലാ തലത്തില്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘം രൂപീകരിച്ചു. ഒരു മജിസ്ട്രേറ്റ്, ഒരു വീഡിയോഗ്രാഫര്‍, നാല് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവടങ്ങുന്ന 20 സംഘങ്ങള്‍ ജില്ലയിലെ ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തും.
പണം, മദ്യം, ആയുധങ്ങള്‍ തുടങ്ങിയവ സംശയാസ്പദമായ രീതിയില്‍ കടത്തുന്നതും സംഘം നിരീക്ഷിക്കും.
സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘങ്ങളുടെ ചുമതലയുള്ള മജിസ്ട്രേറ്റുമാര്‍ക്കുള്ള പരിശീലനം നാലിന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
സെക്ടര്‍ ഓഫീസര്‍മാരുടെ പരിശീലനം രണ്ടിന്
ജില്ലയിലെ സെക്ടര്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
രണ്ടിന് രാവിലെ 10 മുതല്‍ മഞ്ചേശ്വരം, കാസര്‍ഗോഡ് മണ്ഡലങ്ങളിലെ സെക്ടര്‍ ഓഫീസര്‍മാര്‍ക്കും ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ ഓഫീസര്‍മാര്‍ക്കുമാണ് പരിശീലനം. മൂന്നിന് രാവിലെ 10 മുതല്‍ കാഞ്ഞങ്ങാട് മണ്ഡലത്തിലെ സെക്ടര്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം നടക്കും.