ന​വ വോ​ട്ട​ർ​മാ​ർ കൂ​ടി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​ക​ണം: ക​ള​ക്ട​ർ
Saturday, February 27, 2021 1:26 AM IST
കാ​സ​ർ​ഗോ​ഡ്: ന​വ വോ​ട്ട​ർ​മാ​ർ കൂ​ടി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​കു​മ്പോ​ഴാ​ണ് ആ​രോ​ഗ്യ​പ​ര​മാ​യ ജ​നാ​ധി​പ​ത്യം സാ​ധ്യ​മാ​കു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത്ബാ​ബു. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യ സ​മ്മ​തി​ദാ​യ​ക ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ-​സ്വീ​പ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ. ജി​ല്ല​യി​ലെ എ​ല്ലാ ന​വ വോ​ട്ട​ർ​മാ​രെ​യും വോ​ട്ട് ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്വീ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ക്ഷ​യ യൂ​ണി​റ്റു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 101 പു​തി​യ വോ​ട്ട​ർ​മാ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ചേ​ർ​ത്തു. കൂ​ടാ​തെ ന​വ വോ​ട്ട​ർ​മാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി സി​ഗ്‌​നേ​ച്ച​ർ കാ​മ്പ​യി​ൻ, സെ​ൽ​ഫി കോ​ർ​ണ​ർ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും "മൈ ​വോ​ട്ട് മൈ ​പ്രൈ​ഡ്' എ​ന്ന ഹാ​ഷ് ടാ​ഗി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ന്നു.
വോ​ട്ട​ർ​മാ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കാ​നും സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കാ​നും അ​തു​വ​ഴി വോ​ട്ടിം​ഗ് ശ​ത​മാ​നം കൂ​ട്ടാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​രി​പാ​ടി​യാ​ണ് സി​സ്റ്റ​മാ​റ്റി​ക് വോ​ട്ട​ർ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ല​ക്ട​റ​ൽ പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ പ്രോ​ഗ്രാം-​സ്വീ​പ്പ്. ഇ​നി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ്വീ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കും.
ഇ​തി​ലേ​ക്കു​ള്ള ബാ​ന​റു​ക​ൾ ടീ​മു​ക​ൾ​ക്ക് കൈ​മാ​റി. ഇ​ല​ക്‌​ഷ​ൻ ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ സൈ​മ​ൺ ഫെ​ർ​ണാ​ണ്ട​സ്, ഐ​സി​ഡി​എ​സ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ക​വി​താ​റാ​ണി ര​ഞ്ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.