യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​ധ​ർ​ണ​ ന​ട​ത്തി
Saturday, February 27, 2021 1:26 AM IST
പ​ര​പ്പ: റ​വ​ന്യൂ മ​ന്ത്രി​യു​ടെ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലെ പ​ര​പ്പ​യി​ൽ പു​തു​താ​യി പ​ണി​ത സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ കോ​മ്പൗ​ണ്ടി​ൽ സി​പി​ഐ പ്ര​വ​ർ​ത്ത​ക​ൻ ഹോ​ട്ട​ൽ പ​ണി​യാ​ൻ 52.5 ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ലം അ​ന​ധി​കൃ​ത​മാ​യി ലീ​സി​നു ന​ൽ​കി​യ​തി​നെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി ത​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ ഈ ​കൊ​ടി​യ അ​ഴി​മ​തി പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ക​ട​ലും ക​ര​യും അ​തു​പോ​ലെ സ​ർ​ക്കാ​ർ ജോ​ലി​യും സ്വ​ന്ത​ക്കാ​ർ​ക്ക് ബ​ന്ധു​ക്ക​ൾ​ക്കും വീ​തി​ച്ചു കൊ​ടു​ക്കു​ന്ന സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണെ​ന്നും റ​വ​ന്യൂ ഭൂ​മി ഇ​ത്ത​ര​ത്തി​ൽ കൈ​മാ​റ്റം ചെ​യ്യ​രു​തെ​ന്നു​ള്ള വി​ല്ലേ​ജ് ഓ​ഫീ​സ​ർ മു​ത​ൽ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി വ​രെ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ഉ​ൾ​പ്പെ​ടെ അ​ട്ടി​മ​റി​ച്ചാ​ണ് മ​ന്ത്രി ഇ​ട​പെ​ട്ട് ഭൂ​മി ന​ൽ​കാ​നു​ള്ള ഈ ​വ​ലി​യ അ​ഴി​മ​തി ന​ട​പ്പി​ലാ​ക്കി​യ​തെ​ന്നും ഇ​ട​പാ​ട് റ​ദ്ദു ചെ​യ്യും വ​രെ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും പ്ര​ദീ​പ്കു​മാ​ർ പ​റ​ഞ്ഞു.
ജി​ല്ലാ സെ​ക്ര​ട്ട​റി കാ​ർ​ത്തി​കേ​യ​ൻ പെ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഉ​മേ​ശ​ൻ വേ​ളൂ​ർ, യു.​വി. അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ, ര​തീ​ഷ് ഇ​രി​യ, രാ​കേ​ഷ് കൂ​വാ​റ്റി, കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, ബാ​ബു ചേ​മ്പേ​ന, സി.​വി. ബാ​ല​കൃ​ഷ്ണ​ൻ, കെ.​വി. ജ​യ​കു​മാ​ർ, ജി​ജോ പ​ര​പ്പ, അ​മ​ൽ അ​ടു​ക്കം, ഹ​രി​ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.