മു​ഖം മി​നു​ക്കി ച​ന്തേ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ
Saturday, February 27, 2021 1:24 AM IST
തൃ​ക്ക​രി​പ്പൂ​ർ: ബ്രി​ട്ടീ​ഷ് ഭ​ര​ണ കാ​ല​ത്ത് സ്ഥാ​പി​ത​മാ​യ ച​ന്തേ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ നാ​ട്ടു​കാ​രു​ടെ​യും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മു​ഖം മി​നു​ക്കി. 1939ൽ ​സ്റ്റേ​ഷ​ൻ മ​റ്റൊ​രി​ട​ത്ത് സ്ഥാ​പി​ച്ച ശേ​ഷം പി​ന്നീ​ട് ച​ന്തേ​ര​യി​ലേ​ക്ക് ചെ​റു കെ​ട്ടി​ട സൗ​ക​ര്യ​ത്തോ​ടെ മാ​റ്റു​ക​യാ​യി​യി​രു​ന്നു. മ​റ്റു സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ ന​വീ​ക​ര​ണം പോ​ലെ ച​ന്തേ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​ത് ന​ട​ന്നി​ല്ല.
അ​തു​കൊ​ണ്ടു ത​ന്നെ ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​ച്ചി​രു​ന്നു​മി​ല്ല. നി​ല​വി​ൽ വ​കു​പ്പി​ൽ നി​ന്ന് ല​ഭി​ച്ച അ​ഞ്ചു ല​ക്ഷം രൂ​പ കെ​ട്ടി​ട ന​വീ​ക​ര​ണ​ത്തി​ന് വി​നി​യോ​ഗി​ച്ച​പ്പോ​ൾ നാ​ട്ടു​കാ​രു​ടെ പി​ന്തു​ണ​യി​ലും സ​ഹ​ക​ര​ണ​ത്തി​ലു​മാ​ണ് മ​റ്റു മാ​റ്റ​ങ്ങ​ൾ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ വ​രു​ത്തി​യ​ത്.
കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, ഫ്ര​ണ്ട് ഓ​ഫീ​സ്, പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​രു​ടെ ഓ​ഫീ​സ്, താ​ലോ​ലം ക്ലി​നി​ക്ക് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​തി​നൊ​പ്പം സ്റ്റേ​ഷ​ൻ മു​ന്നി​ൽ വി​ശാ​ല​മാ​യ മു​റ്റ​വും പൂ​ച്ചെ​ടി​ക​ളും കാ​ഴ്ച​യു​ടെ ച​ന്ത​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ന​വീ​ക​രി​ച്ച പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും രാ​ഷ്ര​പി​താ​വ് മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ പ്ര​തി​യു​ടെ അ​നാഛാ​ദ​ന​വും ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​ബി. രാ​ജീ​വ് നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് പ്ര​ജീ​ഷ് തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് സ​ജേ​ഷ് വാ​ഴ​വ​ള​പ്പി​ൽ, ക​ണ്ണൂ​ർ സൈ​ബ​ർ സെ​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മെ​ൽ​ബി​ൽ ജോ​സ്, ച​ന്തേ​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ടി. ജേ​ക്ക​ബ്, റോ​ട്ട​റി ക്ല​ബ് സെ​ക്ര​ട്ട​റി ഡോ. ​കെ. സു​ധാ​ക​ര​ൻ, ച​ന്തേ​ര എ​സ്‌​ഐ പി.​സി. സ​ഞ്ജ​യ​കു​മാ​ർ, എ​എ​സ്ഐ ടി. ​ത​മ്പാ​ൻ, പി.​പി. മ​ഹേ​ഷ്, ഇ. ​പ്ര​ദീ​പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.