മ​ന്ത്രി​മാ​രു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഫെ​ബ്രു​വ​രിയിൽ
Thursday, January 28, 2021 3:30 AM IST
കാ​സ​ർ​ഗോ​ഡ്: മ​ന്ത്രി​മാ​രാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, കെ.​കെ. ശൈ​ല​ജ, രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ 'സാ​ന്ത്വ​ന സ്പ​ര്‍​ശം' പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തു​ക​ള്‍ ഫെ​ബ്രു​വ​രി എ​ട്ട്, ഒ​മ്പ​ത് തീ​യ്യ​തി​ക​ളി​ല്‍ ന​ട​ത്തും. ഫെ​ബ്രു​വ​രി എ​ട്ടി​ന് കാ​ഞ്ഞ​ങ്ങാ​ടും ഒ​മ്പ​തി​ന് കാ​സ​ര്‍​ഗോ​ഡു​മാ​ണ് അ​ദാ​ല​ത്തെ​ന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​റി​യി​ച്ചു.
ഫെ​ബ്രു​വ​രി ര​ണ്ട് വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ പ​രാ​തി​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം. വി​ല്ലേ​ജ് ഓ​ഫീ​സി​ലും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. ഇ​തി​ന് പു​റ​മേ ഓ​ണ്‍​ലൈ​നാ​യും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യും പ​രാ​തി​ക​ള്‍/​അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം. https://www.cmo.
kerala.gov.in ലൂ​ടെ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി സ​മ​ര്‍​പ്പി​ക്കു​ന്ന പ​രാ​തി​ക​ള്‍​ക്കും അ​പേ​ക്ഷ​ക​ള്‍​ക്കും ഫീ​സ് ന​ല്‍​കേ​ണ്ട​തി​ല്ല. ജി​ല്ല​യി​ല്‍ വാ​ട്സ് ആ​പ്പ് ന​മ്പ​ര്‍ വ​ഴി പ​രാ​തി​ക​ളും അ​പേ​ക്ഷ​ക​ളും സ​മ​ര്‍​പ്പി​ക്കാ​നും അ​വ​സ​ര​മു​ണ്ട്. എ​ഡി​എ​മ്മി​ന്‍റെ വാ​ട്സ് ആ​പ്പ് ന​മ്പ​റാ​യ 9447726900 ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം.
പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ​കോ​ള​നി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് പ​രാ​തി​ക​ള്‍ നേ​രി​ട്ട് സ്വീ​ക​രി​ക്കാ​ന്‍ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കും. ഇ​തി​നാ​യി അ​ത​ത് പ്ര​ദേ​ശ​ത്തെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി. അ​ദാ​ല​ത്തി​ല്‍ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ള്‍ റ​വ​ന്യൂ, സി​വി​ല്‍ സ​പ്ലൈ​സ്, ത​ദ്ദേ​ശ​ഭ​ര​ണം, സാ​മൂ​ഹി​ക​നീ​തി, കൃ​ഷി എ​ന്നീ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ങ്ങു​ന്ന സ​മി​തി​യാ​ണ് പ​രി​ശോ​ധി​ക്കു​ക.
മു​ഴു​വ​ന്‍ പ​രാ​തി​ക​ള്‍​ക്കും അ​പേ​ക്ഷ​ക​ള്‍​ക്കും സ​മ​യ​ബ​ന്ധി​ത​മാ​യി മ​റു​പ​ടി ല​ഭി​ക്കും. അ​പേ​ക്ഷ​ക​ള്‍ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. അ​ദാ​ല​ത്തി​ന് മു​മ്പ് ത​ന്നെ പ​രാ​തി​ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ ശ്ര​മി​ക്കും.
പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ക. അ​തി​നാ​ല്‍ നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട​വ​രാ​ണ് അ​ദാ​ല​ത്തി​ല്‍ ഹാ​ജ​രാ​കേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് അ​ദാ​ല​ത്ത് ന​ട​ക്കു​ക.