പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ശി​ൽ​പ്പ​ശാ​ല ന​ട​ത്തി
Thursday, January 28, 2021 3:28 AM IST
രാ​ജ​പു​രം: പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ഇ​ന്ന്, നാ​ളെ എ​ന്ന വി​ഷ​യ​ത്തി​ല്‍ ഏ​ക​ദി​ന ശി​ൽ​പ്പ​ശാ​ല ന​ട​ത്തി. പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഭൂ​പേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള പ​ന​ത്ത​ടി, ക​ള്ളാ​ര്‍, ബ​ളാ​ല്‍, കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സെ​ക്ക​ന്‍​ഡ​റി പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ന​ഴ്‌​സ് ആ​ര്‍. ര​മ്യ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷി​ജി പി. ​ശേ​ഖ​ര്‍ ക്ലാ​സെ​ടു​ത്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ പ​ത്മ​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ് മാ​വേ​ലി, സെ​ക്ക​ന്‍​ഡ​റി പാ​ലി​യേ​റ്റീ​വ് ഇ​ന്‍ ചാ​ര്‍​ജ് ലി​ജി തോ​മ​സ്, പി.​ആ​ര്‍. രാ​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.