മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​വും സ​മ​ർ​പ്പി​ത സം​ഗ​മ​വും
Thursday, January 28, 2021 3:28 AM IST
കാ​ഞ്ഞ​ങ്ങാ​ട് : ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​വും കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന സ​മ​ർ​പ്പി​ത സം​ഗ​മ​വും സം​യു​ക്ത​മാ​യി പ​ട​ന്ന​ക്കാ​ട് ഗു​ഡ് ഷെ​പ്പേ​ർ​ഡ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്നു. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​സ​ർ​ഗോ​ഡ് റീ​ജ​ൺ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ, ഫാ. ​തോ​മ​സ് ത​യ്യി​ൽ, ഫാ. ​ജോ​ർ​ജ് വ​ള്ളി​മ​ല, ഫാ. ​ജോ​യി​സ് പ​റ​പ്പ​ള്ളി​ൽ, സി​സ്റ്റ​ർ ഡെ​ൽ​ന എ​സ്എ​ബി​എ​സ്, കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡാ​ന്‍റി​സ് മു​ല്ല​പ്പ​ള്ളി, ബാ​ബു തോ​മ​സ്, ലി​സ​മ്മ തോ​മ​സ് പ​ടി​ഞ്ഞാ​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു പ​ര​വ​രാ​ക​ത്ത് സ്വാ​ഗ​ത​വും ഷി​ജി പ്ലാ​ക്കി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്നു ന​ട​ന്ന സ​മ​ർ​പ്പി​ത​രു​ടെ സം​ഗ​മ​ത്തി​ൽ ഫാ. ​റോ​യ് ക​ണ്ണ​ൻ​ചി​റ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ഫാ. ​ലൂ​യി മ​രി​യാ​ദാ​സ്, ഫാ. ​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട്, സി​സ്റ്റ​ർ അ​ല​ൻ​മേ​രി ഡി​എം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കി​ഡ്നി രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങേ​കാ​ൻ സാ​ൻ​ജോ​സ് ദി​യാ കെ​യ​ർ

കാ​ഞ്ഞ​ങ്ങാ​ട്: മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി സ​മ്മാ​ന​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​ൻ​ജോ​സ് ദി​യാ കെ​യ​ർ എ​ന്ന പേ​രി​ൽ കി​ഡ്നി രോ​ഗി​ക​ളു​ടെ ചി​കി​ത്സാ​സ​ഹാ​യ​നി​ധി രൂ​പീ​ക​രി​ച്ചു. പാ​വ​പ്പെ​ട്ട കി​ഡ്നി രോ​ഗി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ​ദ്ധ​തി മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് ര​ണ്ടു രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​ധ​നം കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ദ്ധ​തി​ക്കു​വേ​ണ്ട സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ശ്ര​മി​ക്കു​മെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി പ​റ​ഞ്ഞു.