അ​ന്യാ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ളെ ന്യാ​യ​മാ​യി എ​തി​ർ​ത്ത് തോ​ൽ​പ്പി​ക്ക​ണം: ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ
Thursday, January 28, 2021 3:28 AM IST
വെ​ള്ള​രി​ക്കു​ണ്ട്: അ​ന്യാ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ളെ ന്യാ​യ​മാ​യി എ​തി​ർ​ത്ത് തോ​ൽ​പ്പി​ക്ക​ണ​മെ​ന്നും അ​വ​കാ​ശ​ങ്ങ​ൾ ആ​രു​ടേ​യും ഔ​ദാ​ര്യ​മ​ല്ലെ​ന്ന സ​ത്യം ഭ​ര​ണ​വ​ർ​ഗം തി​രി​ച്ച​റി​യ​ണ​മെ​ന്നും മ​ദ്യ​വി​രു​ദ്ധ​സ​മി​തി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ. മ​ദ്യ​നി​രോ​ധ​ന​ത്തോ​ടും ക​ർ​ഷ​ക​സ​മ​ര​ത്തോ​ടും മു​ഖം തി​രി​ച്ചു​നി​ൽ​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രേ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യും മു​ക്തി​ശ്രീ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ജി​ല്ലാ​ത​ല പ്ര​തി​ഷേ​ധ മ​തി​ൽ വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ജം​ഗ്ഷ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്ത മ​ദ്യ​ര​ഹി​ത​ഭാ​ര​തം എ​ന്ന​ത് ഒ​രു ആ​ശ​യ​മാ​യി​പ്പോ​ലും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ മു​മ്പി​ൽ ഇ​ല്ല എ​ന്ന​ത് അ​മ്പ​രി​പ്പി​ക്കു​ന്ന വ​സ്തു​ത​യാ​ണ്.
ചി​കി​ത്സ​യ്ക്ക് മാ​ത്ര​മേ മ​ദ്യ​ത്തി​ന്‍റെ വി​നി​മ​യം പാ​ടു​ള്ളൂ എ​ന്നും സം​സ്ഥാ​ന​ങ്ങ​ൾ മ​ദ്യ​നി​രോ​ധ​ന​ത്തി​നാ​യി പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​ർ​ട്ടി​ക്കി​ൾ 47 എ​ന്ന ഭ​ര​ണ​ഘ​ട​നാ നി​യ​മം ക​ണ്ട​മ​ട്ടേ​യി​ല്ല. ക​ർ​ഷ​ക സ​മ​ര​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന ഭ​ര​ണ​കൂ​ടം ഇ​തി​നെ ഭീ​ക​ര​സ​മ​ര​മാ​യാ​ണ് ചി​ത്രീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വെ​ള്ള​രി​ക്കു​ണ്ട് ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​മാ​ത്യു മു​ക്കു​ഴി, സി​സ്റ്റ​ർ ആ​ലീ​സ് എ​ഫ്സി​സി, ജോ​സ് തെ​ക്കേ​ക്ക​ണ്ടം, മാ​ത്യു മൂ​ത്തേ​ട​ത്ത്, ബി​ജു തു​ളു​ശേ​രി, ജോ​സ് കു​മ്മി​ണി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.