ക​ർ​ഷ​ക​രോ​ട് ആ​ദ​ര​വ് കാ​ട്ടാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ് ഈ ​റി​പ്പ​ബ്ലി​ക് ദി​നം: റ​വ​ന്യൂ മ​ന്ത്രി
Thursday, January 28, 2021 3:28 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ട​യി​ലും വെ​യി​ലി​ലും മ​ഴ​യി​ലും മ​ഞ്ഞി​ലും പാ​ട​ത്തി​റ​ങ്ങി അ​ന്നം വി​ള​യി​ച്ച ക​ർ​ഷ​ക​ന്‍റെ ത്യാ​ഗ​ത്തി​നും സേ​വ​ന​ത്തി​നും ആ​ദ​ര​വ് കാ​ട്ടാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ് ഈ ​റി​പ്പ​ബ്ലി​ക് ദി​ന​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ. വി​ദ്യാ​ന​ഗ​ർ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​വി​ഡ് പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​തി​വ് ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി ല​ളി​ത​മാ​യാ​ണ് പ​രേ​ഡ് ന​ട​ത്തി​യ​ത്.
മൂ​ന്നു പോ​ലീ​സ് പ്ലാ​റ്റൂ​ൺ, ഒ​രു എ​ക്സൈ​സ് പ്ലാ​റ്റൂ​ൺ ഉ​ൾ​പ്പെ​ടെ നാ​ലു പ്ലാ​റ്റൂ​ണു​ക​ൾ പ​രേ​ഡി​ൽ അ​ണി​നി​ര​ന്നു.
രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന്, കെ. ​കു​ഞ്ഞി​രാ​മ​ൻ, എം. ​രാ​ജ​ഗോ​പാ​ല​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മാ​ധ​വ​ൻ മ​ണി​യ​റ (നീ​ലേ​ശ്വ​രം), സി.​എ. സൈ​മ (കാ​സ​ർ​ഗോ​ഡ്), ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഖാ​ദ​ർ ബ​ദ​രി​യ, ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത് ബാ​ബു, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ൽ​പ്പ, സ​ബ്ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഖ​ശ്രീ, എ​ഡി​എം എ​ൻ. ദേ​വീ​ദാ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.