ബൈ​ക്കി​ൽ ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് യുവാവ് മ​രി​ച്ചു
Wednesday, January 27, 2021 9:23 PM IST
ചെ​റു​വ​ത്തൂ​ർ: ബൈ​ക്കി​ൽ ടി​പ്പ​ർ ലോ​റി​യി​ടി​ച്ച‌് ബൈ​ക്ക‌് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. നാ​പ്പ​ച്ചാ​ൽ ക​യ​നി​മൂ​ല​യി​ലെ ര​തീ​ഷാ(38)​ണു മ​രി​ച്ച​ത‌്. മു​ഴ​ക്കോം ക്ഷീ​ര​സം​ഘം ജീ​വ​ന​ക്കാ​ര​നാ​ണ‌്. സം​സ‌്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന്. ​ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മു​ഴ​ക്കോം ഭാ​ഗ​ത്തേ​ക്ക‌് പോ​കു​ന്ന​തി​നി​ടെ കു​ട്ട​മ​ത്ത‌്-​ക​യ്യൂ​ർ റോ​ഡി​ൽ ര​തീ​ഷ‌് സ​ഞ്ച​രി​ച്ച ബൈ​ക്കി​ന‌ു പി​ന്നി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ടി.​വി. ക​ണ്ണ​ന്‍റെ​യും കെ. ​ത​മ്പാ​യി​യു​ടെ​യും മ​ക​നാ​ണ‌്. ഭാ​ര്യ: മി​നി (അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ, കോ​ര​ൻ​പീ​ടി​ക).