സർക്കാർ ഹോസ്റ്റൽ; പക്ഷേ ശന്പളം താമസക്കാർ വക
Tuesday, January 26, 2021 4:38 AM IST
കാ​സ​ര്‍​ഗോ​ഡ്: സ​ർ​ക്കാ​ർ ഹോ​സ്റ്റ​ലി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം പോ​ലും ന​ൽ​കേ​ണ്ട ഗ​തി​കേ​ടി​ൽ ഉ​ദ​യ​ഗി​രി സ​ർ​ക്കാ​ർ വനിതാ ഹോ​സ്റ്റ​ലി​ലെ താ​മ​സ​ക്കാ​ർ. മ​റ്റി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് താ​മ​സ​സൗ​ക​ര്യം ല​ഭി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഏ​റെ ബു​ദ്ധി​മു​ട്ടേ​ണ്ടി​വ​രു​ന്ന കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ല്‍ ഒ​രു​വ​ര്‍​ഷം മു​മ്പ് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കാ​യി ഒ​രു വ​നി​താ ഹോ​സ്റ്റ​ല്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍ ഇ​ത​ര​ജി​ല്ല​ക​ളി​ല്‍ നി​ന്നെ​ത്തി ക​ള​ക്ട​റേ​റ്റി​ലും മ​റ്റും ജോ​ലി​ചെ​യ്യു​ന്ന വ​നി​താ ജീ​വ​ന​ക്കാ​ര്‍ ഏ​റെ സ​ന്തോ​ഷി​ച്ച​താ​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഓ​രോ മാ​സ​ത്തെ​യും താ​മ​സ​ച്ചെ​ല​വ് കാ​ണു​മ്പോ​ള്‍ സ്വ​ന്ത​മാ​യി ഒ​രു സ്വ​കാ​ര്യ ഫ്‌​ളാ​റ്റെ​ടു​ത്ത് ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​തി​ലും ഭേ​ദ​മെ​ന്ന ചി​ന്ത​യി​ലാ​ണ് എ​ല്ലാ​വ​രും.
താ​മ​സം, ഭ​ക്ഷ​ണം, വൈ​ദ്യു​തി ചാ​ര്‍​ജ്, വെ​ള്ള​ക്ക​രം എ​ന്നി​വ​യ്‌​ക്കൊ​പ്പം ഹോ​സ്റ്റ​ലി​ലെ ജീ​വ​ന​ക്കാ​രു​ടെ മാ​സ​ശ​മ്പ​ള​ത്തി​ന്‍റെ ഭാ​രം കൂ​ടി വ​ഹി​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ള്‍ ഉ​ദ​യ​ഗി​രി​യി​ലെ സ​ര്‍​ക്കാ​ര്‍ വ​നി​താ ഹോ​സ്റ്റ​ലി​ലെ താ​മ​സ​ക്കാ​ര്‍.

120 പേ​ര്‍​ക്ക് താ​മ​സി​ക്കാ​ന്‍ പ​റ്റു​ന്ന ര​ണ്ട് ബ്ലോ​ക്കു​ക​ളി​ലാ​യി 21 താ​മ​സ​ക്കാ​ര്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ര​ണ്ടു​വീ​തം വാ​ര്‍​ഡ​ന്‍, സ്വീ​പ്പ​ര്‍, സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍, മൂ​ന്നു പാ​ച​ക​ക്കാ​ര്‍ എ​ന്നി​വ​രു​ടെ ശ​മ്പ​ള​മാ​ണ് ഇ​വ​ര്‍ വ​ഹി​ക്കേ​ണ്ടി​വ​രു​ന്ന​ത്.

വാ​ര്‍​ഡ​ന്‍​മാ​ര്‍​ക്ക് 20,500 രൂ​പ വീ​ത​വും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍​ക്കും സ്വീ​പ്പ​ര്‍​മാ​ര്‍​ക്കും 19,000 രൂ​പ വീ​ത​വും പാ​ച​ക​ക്കാ​ര്‍​ക്ക് 25,500 രൂ​പ വീ​ത​വു​മാ​ണ് ശ​മ്പ​ളം നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ആ​കെ വ​രു​ന്ന​ത് 1,68,000 രൂ​പ. ഇ​ത് 21 പേ​ര്‍ വീ​തി​ച്ചെ​ടു​ക്കു​മ്പോ​ള്‍ ഈ ​ഇ​ന​ത്തി​ല്‍ മാ​ത്രം ഒ​രു താ​മ​സ​ക്കാ​രി ന​ല്‍​കേ​ണ്ടി​വ​രു​ന്ന​ത് 8000 രൂ​പ​യാ​ണ്. ഇ​ത്ര​യൊ​ക്കെ ജീ​വ​ന​ക്കാ​രു​ണ്ടാ​യി​ട്ടും മു​റി​ക​ളു​ടെ അ​ക​വ​ശം തൂ​ത്തു​വാ​രാ​നു​ള്ള ബാ​ധ്യ​ത മി​ക്ക​പ്പോ​ഴും താ​മ​സ​ക്കാ​ര്‍​ക്കു ത​ന്നെ​യാ​ണെ​ന്നും പ​രാ​തി​യു​ണ്ട്.
ഈ 21 ​താ​മ​സ​ക്കാ​രെ​യും ഒ​രേ ബ്ലോ​ക്കി​ല്‍ ത​ന്നെ അ​ടു​ത്ത​ടു​ത്തു​ള്ള മു​റി​ക​ളി​ല്‍ താ​മ​സി​പ്പി​ച്ചി​രു​ന്നെ​ങ്കി​ല്‍ വൈ​ദ്യു​തി ചാ​ര്‍​ജ് ഉ​ള്‍​പ്പെ​ടെ അ​ൽ​പ്പ​മെ​ങ്കി​ലും കു​റ​യ്ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​വി​ടെ ഒ​രു ബ്ലോ​ക്കി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ല്‍ കു​റ​ച്ചു​പേ​ര്‍​ക്ക് മു​റി​ക​ള്‍ ന​ല്‍​കി​യ​തി​നു ശേ​ഷം ഒ​ന്നാം​നി​ല പൂ​ര്‍​ണ​മാ​യും ഒ​ഴി​ച്ചി​ട്ട് മ​റ്റു​ള്ള​വ​ര്‍​ക്ക് ര​ണ്ടാം നി​ല​യി​ലാ​ണ് മു​റി​ക​ള്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​ശേ​ഷി​ക്കു​ന്ന​വ​ര്‍​ക്ക് ര​ണ്ടാ​മ​ത്തെ ബ്ലോ​ക്കി​ലും ഇ​തു​പോ​ലെ മു​റി​ക​ള്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നു​മെ​ത്തി​യ വ​നി​താ ജീ​വ​ന​ക്കാ​രാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്.

ജി​ല്ലാ ഭ​ര​ണ​കൂ​ട​വും വ​നി​താ-​ശി​ശു​വി​ക​സ​ന വ​കു​പ്പും ചേ​ര്‍​ന്നാ​ണ് ഹോ​സ്റ്റ​ലി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല നി​ര്‍​വ​ഹി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ താ​മ​സ​ക്കാ​ര്‍ വ​ന്നു​ക​ഴി​ഞ്ഞാ​ല്‍ നി​ല​വി​ലു​ള്ള​വ​രു​ടെ ഭാ​രം ല​ഘൂ​ക​രി​ക്കാ​നാ​വു​മെ​ന്നാ​ണ് വ​നി​താ-​ശി​ശു വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ക​വി​താ​റാ​ണി ര​ഞ്ജി​ത് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോ​സ്റ്റ​ലി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം പോ​ലും താ​മ​സ​ക്കാ​ര്‍ വ​ഹി​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ മ​റ്റെ​ങ്ങും ഇ​ല്ലാ​ത്ത​താ​ണെ​ന്നും ഇ​തെ​ങ്കി​ലും ഒ​ഴി​വാ​ക്കി​ത്ത​ര​ണ​മെ​ന്നു​മാ​ണ് താ​മ​സ​ക്കാ​രു​ടെ അ​ഭ്യ​ര്‍​ത്ഥ​ന.