ടി.​എം. കൃ​ഷ്ണ​യു​ടെ സം​ഗീ​ത​ക​ച്ചേ​രി നാ​ളെ
Monday, January 25, 2021 12:40 AM IST
ക​ണ്ണൂ​ർ: ശ്രീ​നാ​രാ​യ​ണ കീ​ര്‍​ത്ത​ന​ങ്ങ​ളു​ടെ അ​കം​പൊ​രു​ള്‍ ഇ​തി​വൃ​ത്ത​മാ​ക്കി പ്ര​ശ​സ്ത ക​ര്‍​ണാ​ട​ക സം​ഗീ​ത​ജ്ഞ​ന്‍ ടി.​എം. കൃ​ഷ്ണ അ​വ​ത​രി​പ്പി​ക്കു​ന്ന "ആ​ഴി​യും തി​ര​യും' സം​ഗീ​ത ക​ച്ചേ​രി 26 ന് ​വൈ​കു​ന്നേ​രം 6.30 ന് ​ക​ണ്ണൂ​ര്‍ ടൗ​ണ്‍ സ്‌​ക്വ​യ​റി​ല്‍ ന​ട​ക്കും. ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി. അ​ക്ക​ര സു​ബ്ബ​ല​ക്ഷ്മി (വ​യ​ലി​ന്‍), ബി. ​ശി​വ​രാ​മ​ന്‍ (മൃ​ദം​ഗം), എ​ന്‍. ഗു​രു​പ്ര​സാ​ദ് (ഘ​ടം) എ​ന്നി​വ​രും ക​ച്ചേ​രി​യി​ൽ പ​ങ്കെ​ടു​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് പാ​സ് മു​ഖേ​ന പ​ര​മാ​വ​ധി 200 പേ​ര്‍​ക്കാ​ണ് പ്ര​വേ​ശ​ന​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ല​ച്ചു​പോ​യ സാ​ംസ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്‍റെ തു​ട​ക്ക​മാ​യാ​ണ് സം​ഗീ​ത ക​ച്ചേ​രി​യെ കാ​ണു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് പ​റ​ഞ്ഞു. ക​ലാ സാം​സ്‌​കാ​രി​ക പ്ര​വ​ത്ത​ന​ങ്ങ​ള്‍ നി​ല​ച്ച​ത് നി​ര​വ​ധി പേ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​ട്ടു​ണ്ട്. സാ​മ്പ​ത്തി​ക പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന ക​ലാ​കാ​ര​ന്മാ​രെ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ആ​ലോ​ചി​ക്കു​ന്നു​ണ്ട്.