ബാലികാദിനത്തിൽ സ്നേ​ഹ​ത്തൂ​വ​ലു​മാ​യി കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​ർ
Monday, January 25, 2021 12:40 AM IST
ത​ല​ശേ​രി: ദേ​ശീ​യ ബാ​ലി​കാ​ദി​ന​ത്തി​ൽ കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​ർ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പു​ത്ത​ൻ ഉ​ടു​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം​കു​റ്റി കോ​ള​നി​യി​ലെ 22 പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ് ത​ല​ശേ​രി അ​തി​രൂ​പ​ത കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹ​ത്തൂ​വ​ൽ എ​ന്ന പേ​രി​ൽ കു​ട്ടി​യു​ടു​പ്പു​ക​ൾ ന​ൽ​കി​യ​ത്. കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ വ​നി​താ വി​ഭാ​ഗ​മാ​യ വോ​യി​സ് ഓ​ഫ് വു​മ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വി​പി​ൻ മാ​റു​കാ​ട്ടു​കു​ന്നേ​ൽ, ഫാ. ​ജോ​ബി ചെ​രു​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​മ​ൽ ജോ​യി കൊ​ന്ന​ക്ക​ൽ,സി​സ്റ്റ​ർ പ്രീ​തി മ​രി​യ, ചി​ഞ്ചു വ​ട്ട​പ്പാ​റ, ഐ​ശ്വ​ര്യ കു​റു​മു​ട്ടം, സാ​ന്ദ്ര മം​ഗ​ല​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.