സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ക്ഷാ​മം തീ​ർ​ക്കാ​ൻ സ​ന്ന​ദ്ധ​സേ​വ​ന​വു​മാ​യി പ​ഞ്ചാ​യ​ത്തം​ഗം
Saturday, January 23, 2021 1:09 AM IST
കു​ന്നും​കൈ: സ്കൂ​ൾ വീ​ണ്ടും തു​റ​ന്നെ​ങ്കി​ലും അ​ധ്യാ​പ​ക​രി​ല്ലാ​ത്ത​തു​മൂ​ലം ക്ലാ​സ് ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ധ്യാ​പി​ക​യാ​യി സ​ന്ന​ദ്ധ​സേ​വ​നം ന​ട​ത്താ​നി​റ​ങ്ങി ഒ​രു പ​ഞ്ചാ​യ​ത്ത് അം​ഗം. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന അ​ധ്യാ​പ​ക​ർ അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് ലീ​വെ​ടു​ത്ത് മാ​റി​നി​ൽ​ക്കു​ന്ന കാ​ല​ത്താ​ണ് വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് 18-ാം വാ​ർ​ഡ് അം​ഗം റൈ​ഹാ​ന​ത്ത് വീ​ണ്ടും അ​ധ്യാ​പ​ന​രം​ഗ​ത്തി​നി​റ​ങ്ങി​യ​ത്.
സ്വ​ന്തം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട പെ​രു​ന്പ​ട്ട സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സ്മാ​ര​ക ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ധ്യാ​പി​ക​യാ​യെ​ത്തി​യ​ത്. സ്കൂ​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ആ​റോ​ളം അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വാ​ണ് ഉ​ള്ള​ത്.
അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​യ​തു​കൊ​ണ്ട് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ സ്ഥ​ലം​മാ​റ്റ​ത്തി​ലൂ​ടെ​യോ താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ളി​ലൂ​ടെ​യോ പു​തു​താ​യി ആ​രും വ​രാ​നി​ല്ല. പി​ടി​എ​യു​ടെ ചെ​ല​വി​ൽ ഇം​ഗ്ലീ​ഷി​ന് ഒ​രു താ​ത്കാ​ലി​ക അ​ധ്യാ​പി​ക​യെ നി​യ​മി​ച്ചി​രു​ന്നു.
കൂ​ടു​ത​ൽ പേ​രെ നി​യ​മി​ക്കാ​ൻ ഫ​ണ്ട് തി​ക​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ബി​എ​ഡു​മു​ള്ള പ​ഞ്ചാ​യ​ത്ത് അം​ഗം മ​ല​യാ​ള​ത്തി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. പ്ര​തി​ഫ​ല​മി​ല്ലാ​തെ സേ​വ​ന​ത്തി​നെ​ത്തി​യ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ വി​ദ്യാ​ർ​ഥി​ക​ളും കൈ​യ​ടി​ക​ളോ​ടെ സ്വീ​ക​രി​ച്ചു.
നേ​ര​ത്തേ താ​ത്കാ​ലി​ക അ​ധ്യാ​പി​ക​യാ​യി ജോ​ലി​ചെ​യ്തി​ട്ടു​ള്ള റൈ​ഹാ​ന​ത്ത് മു​സ്‌​ലിം ലീ​ഗ് ടി​ക്ക​റ്റി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.