കെ​പി​എ​സ്ടി​എ പ​ഠ​നോ​പ​ക​ര​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, January 23, 2021 1:09 AM IST
പ​ര​പ്പ: കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഗു​രു​സ്പ​ർ​ശം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ര​പ്പ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി കു​ഞ്ഞി​ക്ക​ണ്ണ​ൻ ക​രി​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ​മി​തി അം​ഗം അ​ലോ​ഷ്യ​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സു​രേ​ഷ് കൊ​ക്കോ​ട്ട്, മു​ഖ്യാ​ധ്യാ​പി​ക പി.​എം. പ്ര​സ​ന്ന​കു​മാ​രി, എ​സ്എം​സി ചെ​യ​ർ​മാ​ൻ സി. ​നാ​രാ​യ​ണ​ൻ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് വി.​കെ. പ്ര​ഭാ​വ​തി എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 68 വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് ബാ​ഗ്, കു​ട, നോ​ട്ടു​ബു​ക്കു​ക​ൾ, ഇ​ൻ​സ്ട്രു​മെ​ന്‍റ് ബോ​ക്സ്, ക്ര​യോ​ൺ​സ്, മാ​സ്ക് എ​ന്നി​വ​യ​ട​ങ്ങി​യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. വി​ജ​യ​ൻ, ട്ര​ഷ​റ​ർ പി.​ജെ. ജോ​സ​ഫ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​വി. ര​ജി​ത, ബി​ജു തോ​മ​സ്, എം.​പി. മോ​ഹ​ന​ൻ, പി.​കെ. ബാ​ല​ച​ന്ദ്ര​ൻ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.