വൈ​ഗ അ​ഗ്രി​ഹാ​ക്ക് 2021: ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു
Saturday, January 23, 2021 1:09 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന കൃ​ഷി വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന വൈ​ഗ അ​ന്താ​രാ​ഷ്ട്ര ശി​ല്‍​പ്പ​ശാ​ല​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന വൈ​ഗ അ​ഗ്രി​ഹാ​ക്ക് 2021 ഹാ​ക്ക​ത്തോ​ണ്‍ മ​ത്സ​ര​ത്തി​ലേ​ക്കു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു.
സോ​ഫ്റ്റ്‌​വെ​യ​ര്‍, ഹാ​ര്‍​ഡ് വെ​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍, ക​ര്‍​ഷ​ക​ര്‍/​പൊ​തു​ജ​ന​ങ്ങ​ള്‍/ പ്ര​ഫ​ഷ​ന​ലു​ക​ള്‍/​സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍ എ​ന്നി​ങ്ങ​നെ മൂ​ന്നു കാ​റ്റ​ഗ​റി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. കേ​ള​ത്തി​ന്‍റെ കാ​ര്‍​ഷി​ക മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി അ​വ​ത​രി​പ്പി​ച്ച് പ​രി​ഹാ​രം നി​ര്‍​ദേ​ശി​ക്കു​ക​യാ​ണ് ചെ​യ്യേ​ണ്ട​ത്. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് www.vaigaagrihack.in ലൂ​ടെ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.