സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ സാ​യാ​ഹ്ന ധ​ർ​ണ നാ​ളെ
Friday, January 22, 2021 1:33 AM IST
കാ​സ​ർ​ഗോ​ഡ്:​സാ​മൂ​ഹ്യ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നി​ടെ ചെ​മ്മ​നാ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ എ​സ്.​സൗ​മ്യ​യി​ൽ നി​ന്ന് ര​ണ്ട​ര ല​ക്ഷം ക​വ​ർ​ന്നി​ട്ട് ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ മേ​ൽ​പ്പ​റ​ന്പ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന ച​ട്ട​ഞ്ചാ​ൽ ടൗ​ണി​ൽ സാ​യാ​ഹ്ന​ധ​ർ​ണ ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ക്കു​ന്ന ന​ട​ക്കു​ന്ന ധ​ർ​ണ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജീ​വ​ന​ക്കാ​രി​യു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നി​ടെ ന​ട​ന്ന ക​വ​ർ​ച്ച​യാ​യ​തി​നാ​ൽ ന​ഷ്ട​പ്പെ​ട്ട തു​ക ജീ​വ​ന​ക്കാ​രി​ക്ക് ന​ൽ​കു​ന്ന​തി​ന് സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കെ​സി​ഇ​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ.​വി​നോ​ദ്കു​മാ​ർ, സെ​ക്ര​ട്ട​റി, കെ.​ശ​ശി, വ​നി​താ ഫോ​റം സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ പി.​ശോ​ഭ,സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​കെ.​പ്ര​കാ​ശ്കു​മാ​ർ,സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഇ.​വേ​ണു​ഗോ​പാ​ല​ൻ,താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​ഇ.​ജ​യ​ൻ,മ​ധു​സൂ​ദ​ന​ൻ ഗ​ദ്ദി​മൂ​ല, ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​നാ​രാ​യ​ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.