ഈ ​ജ​യി​ൽ വേ​റെ ലെ​വ​ൽ
Friday, January 22, 2021 1:32 AM IST
ചീ​മേ​നി: പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി​യി​ൽ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള വി​ഭാ​ഗ​ത്തി​ൽ ചീ​മേ​നി തു​റ​ന്ന ജ​യി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ ര​ണ്ടാം​സ്ഥാ​നം നേ​ടി​യ​ത് പാ​റ​പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ ത​ട​വു​കാ​രു​ടെ അ​ധ്വാ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം. ഇ​തേ വി​ഭാ​ഗ​ത്തി​ൽ ജി​ല്ലാ ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചി​രു​ന്നു. പ​ത്തേ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് വി​വി​ധ ഇ​നം പ​ച്ച​ക്ക​റി​ക​ള​ട​ക്കം കൃ​ഷി ചെ​യ്യു​ത്. പ​യ​ർ, പാ​വ​ൽ, പ​ട​വ​ലം, ചീ​ര, മു​ള​ക്, ചേ​ന, കാ​ബേ​ജ്, ത​ക്കാ​ളി ,വ​ഴു​തി​ന , മ​ത്ത​ൻ, കോ​ളി​ഫ്ല​വ​ർ തു​ട​ങ്ങി​യ​വ കൃ​ഷി ചെ​യ്തി​രു​ന്നു.
അ​ഞ്ചേ​ക്ക​ക​റി​ല​ധി​കം സ്ഥ​ല​ത്താ​ണ് ഇ​ത്ത​വ​ണ ക​ര​നെ​ൽ കൃ​ഷി​യി​റ​ക്കി​യ​ത്. ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ൽ കാ​ബേ​ജും കോ​ളി​ഫ്ല​വ​റും വ​ഴി അ​റു​പ​തി​നാ​യി​രം രൂ​പ കി​ട്ടി. 2800 കി​ലോ ചേ​ന​യാ​ണ് ല​ഭി​ച്ച​ത്. 15,000 രൂ​പ വാ​ഴ​ക്കൂ​മ്പ് വി​ല്പ​ന​യി​ലും ല​ഭി​ച്ചു. 10,000 ചു​വ​ട് ക​പ്പ വി​ള​വെ​ടു​ത്തു കൊ​ണ്ടി​രി​ക്കു​ന്നു. ജ​യി​ലി​ൽ1500 വാ​ഴ​ക​ൾ കു​ല​ച്ച് നി​ൽ​ക്കു​ന്നു​ണ്ട്. പ​ച്ച​ക്ക​റി​ക​ളി​ൽ ജ​യി​ൽ ആ​വ​ശ്യം ക​ഴി​ഞ്ഞ് ബാ​ക്കി​യു​ള്ള​വ​യാ​ണ് പു​റ​ത്തേ​ക്ക് ന​ൽ​കു​ന്ന​ത്. പൂ​ർ​ണ​മാ​യും ജൈ​വ​വ​ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ജ​യി​ലി​ലെ ആ​ട്, പ​ശു, കോ​ഴി​ഫാ​മു​ക​ളെ​യാ​ണ് വ​ള​ത്തി​നാ​യി അ​ധി​കൃ​ത​ർ ആ​ശ്ര​യി​ക്കു​ന്ന​ത്.