പി.​ജെ.​ചാ​ക്കോ, മേ​ഴ്‌​സി ക​ള​രി​ക്ക​ല്‍ അ​നു​സ്മ​ര​ണം 24ന്
Friday, January 22, 2021 1:30 AM IST
ബ​ന്ത​ടു​ക്ക: വൈ​എം​സി​എ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഥ​മ വൈ​എം​സി​എ കാ​സ​ര്‍​ഗോ​ഡ് റീ​ജ​ണ​ൽ ചെ​യ​ര്‍​മാ​ന്‍ പി.​ജെ.​ചാ​ക്കോ, വ​നി​താ​ഫോ​റം ജി​ല്ലാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മേ​ഴ്‌​സി ക​ള​രി​ക്ക​ല്‍ എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണം 24ന് ​ബ​ന്ത​ടു​ക്ക വൈ​എം​സി​എ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കും.​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് ജി​യോ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ടോം​സ​ണ്‍ ടോം ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​സ​ഫ് വ​ട​ശേ​രി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ടു​പ്പ് സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി വി​കാ​രി ഫാ.​ഏ​ബ്രാ​ഹം പു​തു​ശേ​രി ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ചെ​യ്യും.

ഗ്രീ​ന്‍ ക്രി​സ്മ​സ്
മ​ത്സ​രം: സ​മ്മാ​നം ന​ല്‍​കി

കാ​സ​ർ​ഗോ​ഡ്: ഹ​രി​ത​കേ​ര​ള മി​ഷ​ന്‍ നാ​ലാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച വി​വി​ധ മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​പി.​സു​ബ്ര​ഹ്‌​മ​ണ്യ​ന്‍ നി​ര്‍​വ​ഹി​ച്ചു.
ഉ​പ​ന്യാ​സ​ര​ച​നാ മ​ത്സ​ര​ത്തി​ല്‍ പി.​ദി​ലീ​പ്കു​മാ​ര്‍, രാ​ജ​ന്‍ മു​നി​യൂ​ര്‍ എ​ന്നി​വ​ര്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. ഹ​രി​ത​ച​ട്ടം പാ​ലി​ച്ചു​കൊ​ണ്ടു​ള്ള ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഗ്രീ​ന്‍ ക്രി​സ്മ​സ് മ​ത്സ​ര​ത്തി​ല്‍ ബി.​അ​മി​ത​കു​മാ​രി, എം.​സ്‌​നേ​ഹ എ​ന്നി​വ​ര്‍ ജേ​താ​ക്ക​ളാ​യി.
ലൈ​ഫ് മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​വ​ത്സ​ന്‍, ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ ല​ക്ഷ്മി. എ, ​അ​സി. ഡ​യ​റ​ക്ട​ര്‍ ഓ​ഫ് പ​ഞ്ചാ​യ​ത്ത് ധ​നേ​ഷ്.​പി.​എം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.