കെ​എ​സ്ടി​എ സ​ബ്ജി​ല്ലാ സ​മ്മേ​ള​നം ന​ട​ത്തി
Thursday, January 21, 2021 1:20 AM IST
ത​ളി​പ്പ​റ​മ്പ്: ക​ര്‍​ഷ​ക​ര്‍​ക്ക് ദ്രോ​ഹ​മാ​കു​ന്ന കാ​ര്‍​ഷി​ക​ന​യം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​എ​സ്ടി​എ) ത​ളി​പ്പ​റ​മ്പ് നോ​ര്‍​ത്ത് സ​ബ്ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ത​ളി​പ്പ​റ​മ്പ് മൂ​ത്തേ​ട​ത്ത് എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സി.​ആ​ര്‍. ര​മേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഴി​ഞ്ഞ​വ​ര്‍​ഷം വി​ര​മി​ച്ച അ​ധ്യാ​പ​ക​ര്‍​ക്കും അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ജേ​താ​ക്ക​ള്‍​ക്കും ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സി. മ​ഹേ​ശ​ന്‍ ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു. മു​ന്‍​കാ​ല പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍ ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി. കെ​എ​സ്ടി​എ ന​ട​ത്തി​യ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ വി​ജ​യി​ച്ച അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ന്നു. സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ.​സ​ന്തോ​ഷ്, ജി​ല്ലാ ട്ര​ഷ​റ​ര്‍ കെ. ​ശ​ശീ​ന്ദ്ര​ന്‍, ടി.​വി. ഗ​ണേ​ശ​ന്‍, എം.​പി. ല​ത, ക​ണ്‍​വീ​ന​ര്‍ കെ. ​ശ​ര​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.