ഡി​ഡി​ഇ ഓ​ഫീ​സി​ലെ അ​നാ​സ്ഥ അ​പ​ല​പ​നീ​യം: എ​കെ​എ​സ്ടി​യു
Sunday, January 17, 2021 11:59 PM IST
കാ​സ​ര്‍​ഗോ​ഡ്: 2020 ല്‍ ​അ​പേ​ക്ഷ ക്ഷ​ണി​ച്ച് 2020 ജൂ​ലാ​യ് മാ​സ​ത്തി​ല്‍ ക​ര​ട് പ്ര​സി​ദ്ധീ​ക​രി​ച്ച് അ​ഞ്ചു മാ​സ​ത്തി​നു ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി​യ പ്രൈ​മ​റി അ​ധ്യാ​പ​ക​രി​ല്‍ നി​ന്ന് ഹൈ​സ്‌​കൂ​ളി​ല്‍ ഭാ​ഷാ അ​ധ്യാ​പ​ക​രാ​യി പ്ര​മോ​ഷ​ന്‍ ല​ഭി​ക്കേ​ണ്ട​വ​രു​ടെ സീ​നി​യോ​റി​റ്റി ലി​സ്റ്റി​ല്‍ വ​ലി​യ തോ​തി​ല്‍ അ​പാ​ക​ത​ക​ള്‍ അ​തേ​പ​ടി തു​ട​രു​ക​യാ​ണെ​ന്ന് സി​പി​ഐ അ​നു​കൂ​ല അ​ധ്യാ​പ​ക​സം​ഘ​ട​ന​യാ​യ ഓ​ള്‍ കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് യൂ​ണി​യ​ന്‍ ജി​ല്ലാ നി​ർ​വാ​ഹ​ക​സ​മി​തി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ല​യാ​ളം, ഹി​ന്ദി, സം​സ്‌​കൃ​തം തു​ട​ങ്ങി എ​ല്ലാ ലി​സ്റ്റു​ക​ളി​ലും അ​പാ​ക​ത​ക​ളു​ടെ കൂ​മ്പാ​ര​മാ​ണ്. വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് മു​ന്നേ​റ്റ​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ശ്ര​മ​മു​ണ്ടാ​കു​മ്പോ​ള്‍ അ​തി​നെ പി​റ​കോ​ട്ടു​വ​ലി​ക്കു​ന്ന അ​നാ​സ്ഥ​യാ​ണ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​വു​ന്ന​ത്.
വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം സോ​ഷ്യ​ല്‍ ഓ​ഡി​റ്റിം​ഗി​ന് വി​ധേ​യ​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സീ​നി​യോ​റി​റ്റി ലി​സ്റ്റി​ലെ അ​പാ​ക​ത​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​ത്ത പ​ക്ഷം പ്ര​ത്യ​ക്ഷ​സ​മ​ര​ങ്ങ​ളി​ലേ​ക്ക് സം​ഘ​ട​ന​ക്ക് നീ​ങ്ങേ​ണ്ടി​വ​രു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ന​യ​ന്‍ ക​ല്ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​പ​ത്മ​നാ​ഭ​ന്‍, കെ. ​വി​നോ​ദ് കു​മാ​ര്‍, സു​നി​ല്‍​കു​മാ​ര്‍ ക​രി​ച്ചേ​രി, പി. ​രാ​ജ​ഗോ​പാ​ല​ന്‍, കെ. ​താ​ജു​ദ്ദീ​ന്‍, എം.​ടി. രാ​ജീ​വ​ന്‍, രാ​ജേ​ഷ് ഓ​ള്‍​ന​ടി​യ​ന്‍, ടി.​എ. അ​ജ​യ​കു​മാ​ര്‍, കെ.​അ​നി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.