പ്രൈ​മ​റി അ​ധ്യാ​പ​ക​രു​ടെ പ്ര​മോ​ഷ​ൻ അ​ന്തി​മ​പ​ട്ടി​ക​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട്
Sunday, January 17, 2021 11:59 PM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ പ്രൈ​മ​റി അ​ധ്യാ​പ​ക​രെ എ​ച്ച്എ​സ്എ അ​ധ്യാ​പ​ക​രാ​യി സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് ഡി​ഡി​ഇ ഓ​ഫീ​സ് ത​യാ​റാ​ക്കി​യ അ​ന്തി​മ​പ​ട്ടി​ക​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടെ​ന്ന് ആ​രോ​പ​ണം. 2020ൽ ​ക്ഷ​ണി​ച്ച അ​പേ​ക്ഷ പ്ര​കാ​രം ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ അ​പേ​ക്ഷ​ക​ർ 2013ൽ ​ജോ​ലി ചെ​യ്ത സ്കൂ​ൾ മേ​ൽ​വി​ലാ​സ​മാ​ണു​ള്ള​ത്.
2013ലെ ​പ​ട്ടി​ക അ​തേ​പ​ടി പ്ര​സി​ദ്ധീ​ക​രി​ച്ച പോ​ലെ​യാ​ണി​ത്. മ​റ്റു ജി​ല്ല​ക​ളി​ൽ വ​ർ​ഷം തോ​റും അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്പോ​ൾ ഇ​വി​ടെ 2013നു​ശേ​ഷം 2020ലാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​രു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തി​നൊ​ടു​വി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ 27നാ​ണ് ജി​ല്ല​യി​ൽ ഭാ​ഷാ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​മോ​ഷ​ന് അ​ർ​ഹ​രാ​യ അ​ധ്യാ​പ​ക​രു​ടെ താ​ത്കാ​ലി​ക പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.
അ​ന്തി​മ​പ​ട്ടി​ക എ​ല്ലാ സ്കൂ​ളു​ക​ളി​ലും ന​ൽ​കി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ അ​ധ്യാ​പ​ക​രും ക​ണ്ട​താ​യി ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും പ്ര​മോ​ഷ​ൻ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ധ്യാ​പ​ക​രു​ടെ സ​ർ​വീ​സ് ബു​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ടു​ക്കു​മെ​ന്നു​മാ​ണ് ഡി​ഡി​ഇ​യു​ടെ അ​റി​യി​പ്പ്. എ​ന്നാ​ൽ ഈ ​പ​ട്ടി​ക​യി​ൽ ഉ​ള്ള മേ​ൽ​വി​ലാ​സ​ത്തി​ൽ അ​യ​ച്ചാ​ൽ ഫ​ല​മി​ല്ലെ​ന്നാ​ണ് അ​ധ്യാ​പ​ക​ർ പ​റ​യു​ന്ന​ത്. പ​ല​രും നാ​ലും അ​ഞ്ചും വ​ർ​ഷം മു​ന്പ് അ​ന്ത​ർ​ജി​ല്ലാ സ്ഥ​ലം​മാ​റ്റം കി​ട്ടി​യ​വ​രും മ​റ്റു ജോ​ലി​ക​ൾ ല​ഭി​ച്ച​വ​രു​മാ​ണ്. അ​ധ്യാ​പ​ക​നാ​യി ചു​മ​ത​ല​യേ​റ്റ തീ​യ​തി, ജ​ന​ന​ത്തീ​യ​തി എ​ന്നി​വ തെ​റ്റാ​യി​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്.
ഫ​ല​ത്തി​ൽ പ​ല​ർ​ക്കും അ​ർ​ഹ​ത​പ്പെ​ട്ട പ്ര​മോ​ഷ​ൻ ന​ഷ്ട​മാ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. പ​ത്താം ക്ലാ​സ് ആ​രം​ഭി​ച്ച​തോ​ടെ പ​ല സ്കൂ​ളു​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് അ​ധ്യാ​പ​ക​രി​ല്ല. ദി​വ​സ​വേ​ത​ന നി​യ​മ​നം ന​ട​ത്താ​ൻ അ​നു​മ​തി​യി​ല്ല. പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്ക് അ​ർ​ഹ​മാ​യ പ്ര​മോ​ഷ​ൻ ന​ൽ​കി​യാ​ൽ ഒ​രു പ​രി​ധി വ​രെ ഇ​തി​നു പ​രി​ഹാ​ര​മാ​കു​മെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.