ക​ര്‍​ഷ​ക​വി​രു​ദ്ധ നി​യ​മ​ത്തി​നെ​തി​രേ വെ​ള്ള​രി​ക്കു​ണ്ടി​ല്‍ നാ​ളെ പ്ര​തി​ഷേ​ധ ജ്വാ​ല
Sunday, January 17, 2021 1:00 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക വി​രു​ദ്ധ നി​യ​മം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ര്‍​ഷി​ക പു​രോ​ഗ​മ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ രാ​വി​ലെ പ​ത്തി​ന് കാ​സി​നോ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പ്ര​തി​ഷേ​ധ​ജ്വാ​ല തെ​ളി​യി​ക്കും. സ​മി​തി ര​ക്ഷാ​ധി​കാ​രി​യും കെ​സി​ബി​സി സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യ ബി​ഷ​പ്പ് ഡോ. ​ജോ​സ​ഫ് മാ​ര്‍ തോ​മ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മി​തി സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ പി.​എം. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​ആ​ര്‍​പി​എ​ഫ് മു​ന്‍ ഐ​ജി പി. ​മ​ധു​സൂ​ദ​ന​ന്‍ പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​യി​ക്കും.
കേ​ന്ദ്ര കാ​ര്‍​ഷി​ക ക​മ്മീ​ഷ​ന്‍ മു​ന്‍ അം​ഗം വി.​പി. ദി​വാ​ക​ര​ന്‍ ന​മ്പ്യാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ല്‍, ടി​മ്പ​ര്‍ മു​ഹ​മ്മ​ദ് കാ​സ​ര്‍​ഗോ​ഡ്, പ്ര​ഫ. താ​ജു​ദ്ദീ​ന്‍ കാ​ട്ടൂ​ര്‍, അ​ഷ്‌​റ​ഫ് ക​രി​പാ​ളി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും.