കേ​ര​ളം സ്ത്രീ​സു​ര​ക്ഷ​യി​ല്ലാ​ത്ത സം​സ്ഥാ​ന​മാ​യി മാ​റി: മ​ഹി​ളാ കോ​ൺ​ഗ്ര​സ്
Sunday, January 17, 2021 1:00 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ വി​ഴു​ങ്ങി മു​ന്നോ​ട്ടു​പോ​കു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​നു കീ​ഴി​ൽ കേ​ര​ള​വും സ്ത്രീ​സു​ര​ക്ഷ​യി​ല്ലാ​ത്ത സം​സ്ഥാ​ന​മാ​യി മാ​റി​യെ​ന്ന് മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല​തി​കാ സു​ഭാ​ഷ് പ​റ​ഞ്ഞു. കാ​ഞ്ഞ​ങ്ങാ​ട് ശ്ര​മി​ക് ഭ​വ​നി​ൽ മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ര​ക്ഷ​ക​രെ​ന്ന് പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ൽ ക​യ​റി​യ​വ​ർ അ​വ​രു​ടെ അ​ന്ത​ക​രാ​യി മാ​റു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണ് സം​സ്ഥാ​ന​ത്തു​ണ്ടാ​യ​തെ​ന്നും ല​തി​കാ സു​ഭാ​ഷ് പ​റ​ഞ്ഞു.
മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി എം. ​അ​സി​നാ​ർ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. സു​രേ​ഷ്, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി. ​ബാ​ല​കൃ​ഷ്ണ​ൻ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, ഡോ​ളി കെ. ​ജോ​ർ​ജ്, ല​ക്ഷ്മി ത​മ്പാ​ൻ, മി​നി ച​ന്ദ്ര​ൻ, ഒ.​കെ. നാ​രാ​യ​ണി, ഇ. ​ശ്യാ​മ​ള, സി. ​ശ്രീ​ക​ല, സു​കു​മാ​രി ശ്രീ​ധ​ര​ൻ, ശാ​ന്ത​കു​മാ​രി, സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.