അ​ടു​ക്ക​ള​ക്ക​ണ്ടം തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ 19 മു​ത​ൽ
Sunday, January 17, 2021 12:59 AM IST
അ​ടു​ക്ക​ള​ക്ക​ണ്ടം: മ​ല​ബാ​റി​ന്‍റെ പാ​ദു​വ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ടു​ക്ക​ള​ക്ക​ണ്ടം തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ ചൊ​വ്വാ​ഴ്ച​ക​ളി​ൽ ന​ട​ത്തു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് 19 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു. സ​മ​യം ക്ര​മീ​ക​രി​ക്കു​ന്ന​ത് ര​ണ്ടു നേ​ര​ങ്ങ​ളി​ലാ​യി​ട്ടാ​ണ്. രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ മാ​ലോം, പു​ഞ്ച, ചു​ള്ളി, പ​റ​ന്പ്, കൊ​ന്ന​ക്കാ​ട്, തോ​മാ​പു​രം, ചെ​റു​പു​ഴ, പു​ന്ന​ക്കു​ന്ന് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് പ​ങ്കെ​ടു​ക്കേ​ണ്ട​ത്. തു​ട​ർ​ന്ന് 11.45ന് ​ആ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ ആ​ന​മ​ഞ്ഞ​ൾ, വെ​ള്ളരി​ക്കു​ണ്ട്, ബ​ളാ​ൽ, പ​ര​പ്പ, അ​ട്ട​ക്ക​ണ്ടം, ഭീ​മ​ന​ടി, പാ​ണ​ത്തൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് പ​ങ്കെ​ടു​ക്കേ​ണ്ട​ത്.