ത​യ്യേ​നി​യി​ലും കാ​ട്ടാ​ന​ക​ള്‍ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി
Saturday, January 16, 2021 7:15 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ത​യ്യേ​നി അ​ത്തി​യ​ടു​ക്ക​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി. ക​ര്‍​ണാ​ട​ക വ​നാ​തി​ര്‍​ത്തി​യോ​ടു ചേ​ര്‍​ന്നു​ള്ള 48 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് ആ​ന​ക​ള്‍ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. പ​ക​ല്‍​സ​മ​യ​ത്തു​പോ​ലും ആ​ന​ക​ള്‍ ഇ​വി​ടെ നി​ന്ന് മാ​റാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

കൃ​ഷി​യി​ട​ത്തി​ല്‍ നി​ന്ന് ഇ​വ​യെ പ​ട​ക്കം പൊ​ട്ടി​ച്ച് തു​ര​ത്താ​നാ​യി വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും തീ​വ്ര​ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്. കൊ​ന്ന​ക്കാ​ട് ബീ​റ്റി​ലെ ഫോ​റ​സ്റ്റ് ഗാ​ര്‍​ഡു​മാ​രാ​യ വി.​വി. പ്ര​കാ​ശ​ന്‍, ഡോ​ണ കെ. ​അ​ഗ​സ്റ്റി​ന്‍, ടി.​വി. സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

തൊ​ട്ട​ടു​ത്തു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ലെ ക​വു​ങ്ങു​ക​ളും തെ​ങ്ങി​ന്‍​തൈ​ക​ളും ഏ​ത്ത​വാ​ഴ​ക​ളും ആ​ന​ക​ള്‍ ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്. സ​മീ​പ​സ്ഥ​ല​ങ്ങ​ളി​ലെ വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ സോ​ളാ​ര്‍​വേ​ലി​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ല​തും കാ​ല​പ്പ​ഴ​ക്കം മൂ​ലം ന​ശി​ച്ച നി​ല​യി​ലാ​ണ്.

ഈ​സ്റ്റ് എ​ളേ​രി, ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ പൂ​ര്‍​ണ​മാ​യും സോ​ളാ​ര്‍ വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം. അ​ല്ലാ​ത്ത​പ​ക്ഷം ജി​ല്ല​യു​ടെ വ​ട​ക്ക​ന്‍ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന കാ​ട്ടാ​ന​ശ​ല്യം ഇ​വി​ടെ​യും ആ​വ​ര്‍​ത്തി​ക്കു​ന്ന നി​ല​യാ​കും.