ഹൊ​സ​ങ്ക​ടി​യി​ല്‍ മൂ​ന്നു ക​ട​ക​ളു​ടെ ഷ​ട്ട​ര്‍ ലോ​ക്ക് ത​ക​ര്‍​ത്ത് ക​വ​ര്‍​ച്ച
Saturday, January 16, 2021 7:13 AM IST
മ​ഞ്ചേ​ശ്വ​രം: ഹൊ​സ​ങ്ക​ടി​യി​ല്‍ മൂ​ന്ന് ക​ട​ക​ളു​ടെ ഷ​ട്ട​ര്‍ ലോ​ക്ക് ത​ക​ര്‍​ത്ത് പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്നു.
ആ​ന​ക്ക​ല്ലി​ലെ ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ല്‍ മ​ദീ​ന ട്രേ​ഡേ​ഴ്‌​സി​ല്‍ നി​ന്ന് 20,000 രൂ​പ​യും തൊ​ട്ട​ടു​ത്ത മൊ​ബൈ​ല്‍ ടെ​ക് എ​ന്ന ക​ട​യി​ല്‍ നി​ന്ന് മൊ​ബൈ​ലു​മാ​ണ് ക​വ​ര്‍​ന്ന​ത്. മൂ​ന്നാ​മ​തൊ​രു ക​ട​യു​ടെ ഷ​ട്ട​ര്‍ കൂ​ടി തു​റ​ന്നി​രു​ന്നെ​ങ്കി​ലും ഇ​വി​ടെ​നി​ന്ന് ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.
ഈ ​ഷ​ട്ട​ര്‍ തു​റ​ക്കു​ന്ന​തി​നി​ടെ മ​റ്റാ​രു​ടേ​യോ സാ​ന്നി​ധ്യം സം​ശ​യി​ച്ച് മോ​ഷ്ടാ​ക്ക​ള്‍ ര​ക്ഷ​പ്പെ​ട്ട​താ​കാ​മെ​ന്ന് ക​രു​തു​ന്നു.
ര​ണ്ടാ​ഴ്ച മു​മ്പ് ഇ​തി​ന​ടു​ത്തു​ത​ന്നെ മ​റ്റൊ​രു ക​ട​യു​ടെ ഷ​ട്ട​ര്‍ തു​റ​ന്ന് 1.60 ല​ക്ഷം രൂ​പ ക​വ​ര്‍​ന്നി​രു​ന്നു.
ക​വ​ര്‍​ച്ചാ​പ​ര​മ്പ​ര​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ച് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു.