വ​യോ​ധി​ക​യു​ടെ മാ​ല ബൈ​ക്കി​ലെ​ത്തി​യ സം​ഘം ക​വ​ര്‍​ന്നു
Saturday, January 16, 2021 7:11 AM IST
ബേ​ക്ക​ല്‍: തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്ക് പോ​വു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യു​ടെ അ​ഞ്ച് പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല ബൈ​ക്കി​ലെ​ത്തി​യ സം​ഘം ക​വ​ര്‍​ന്നു.

പ​ന​യാ​ല്‍ കോ​ട്ട​ക്കാ​ലി​ലെ പ​ത്മാ​വ​തി (67)യു​ടെ മാ​ല​യാ​ണ് ര​ണ്ടം​ഗ സം​ഘം പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്ന​ത്. കോ​ട്ട​ക്കാ​ലി​ലെ റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ഴാ​ണ് സം​ഭ​വം. ഒ​രാ​ഴ്ച മു​മ്പും സ​മീ​പ​പ്ര​ദേ​ശ​ത്ത് ബൈ​ക്കി​ലെ​ത്തി​യ സം​ഘം ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്നി​രു​ന്നു. ബേ​ക്ക​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.