കാഞ്ഞങ്ങാട്: പാലിയേറ്റിവ് കെയര്‍ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് നിർവഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് സ്വഗതം പറഞ്ഞു.
കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്മാന് ബില്‍ടെക്ക് അബ്ദുള്ള , വാര്‍ഡ് കൗണ്‍സിലര്‍ എം. ബല്‍രാജ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. പ്രകാശ്, പാലിയേറ്റീവ് ഇന്‍ ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജു മാത്യു സിറിയക്, പാലിയേറ്റീവ് കെയര്‍ ഡോക്ടര്‍ ഡോ. അഹമ്മദ് , ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ കെ. രേഷ്മ, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ശ്രീ. അബ്ദുല്‍ ലത്തീഫ് മഠത്തില്‍, ഡപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ്. സയന, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി നഴ്സിങ് സൂപ്രണ്ട് കെ. കമലാക്ഷി, എന്‍എച്ച്എം ജൂനിയര്‍ കണ്‍സല്‍ട്ടന്റ് കമല്‍ കെ. ജോസ് എന്നിവര്‍ പ്രസംഗിച്ചു. പാലിയേറ്റീവ് കെയര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. ഷിജി ശേഖര്‍ നന്ദി പറഞ്ഞു .
ചടങ്ങില്‍ പാലിയേറ്റിവ് രോഗികള്‍ക്കുള്ള അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകളുടെ വിതരണോദ്ഘാടനവും രോഗീപരിചരണത്തെ കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം),ദേശീയ രോഗ്യ ദൗത്യം എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനവും നടന്നു.
ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നിലവില്‍ 41 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രൈമറിതല പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളും ആറ് ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും സെക്കൻഡറി തല പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ജില്ലയില്‍ 13 കേന്ദ്രങ്ങളില്‍ വിദഗ്ധ പാലിയേറ്റീവ് പരിചരണ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. വിദഗ്ധ പാലിയേറ്റീവ് കെയര്‍ പരിചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഫിസിയോ തെറാപ്പിസ്റ്റ്മാരുടെ ഹോംകെയര്‍ സേവനങ്ങളും ഒപി സേവനങ്ങളും ലഭ്യമാണ്. പ്രൈമറിതല സ്ഥാപനങ്ങളില്‍ 650 ഹോം കെയറുകളിലായി എല്ലാമാസവും 6,800 ഓളം രോഗികള്‍ക്ക് പരിചരണം നല്കി വരുന്നുണ്ട്.
ഭീമനടി: ഭീമനടി നന്മ പാലിയേറ്റീവ് കെയർ സൊസൈറ്റിയ്ക്ക് ഫെഡറൽ ബാങ്കിന്റെ ഭീമനടി ശാഖയിൽ നിന്ന് സാന്ത്വന പരിചരണത്തിന് ആവിശ്യമായ വിവിധ ഉപകരണങ്ങൾ നൽകി. കട്ടിൽ, വീൽ ചെയറുകൾ, വാട്ടർ ബെഡുകൾ എന്നിവയാണ് നൽകിയത്. തുടർന്നും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളിയാകുമെന്നും റീജൺ മാനേജർ സുബ്രമണ്യൻ പറഞ്ഞു. വാർഡ് മെമ്പർ ടി.വി. രാജീവൻ ഉദ്ഘാടനം ചെയ്തു. പി.ആർ. ചാക്കോ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് മാനേജർ അനിൽ കുമാർ, തോമസ് കാനാട്ട്, സ്കറിയ ഏബ്രഹാം, ബേബി തയ്യിൽ എന്നിവർ പ്രസംഗിച്ചു.
കോളിച്ചാൽ: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് പാണത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കോളിച്ചാൽ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് നഴ്സ് പി. അനിതകുമാരിയെ ആദരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ആസിഫ് ഉപഹാരം നൽകി. ലയൺസ് ക്ലബ് പ്രസിഡന്റ് ആർ. സൂര്യനാരായണഭട്ട് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യൻ, സെക്രട്ടറി എം.എൻ. രാജീവ്, ജോയിന്റ് സെക്രട്ടറി ഷാജു സിൻസിയർ, ആക്ടിവിറ്റി ചെയർമാൻ സെബാൻ കാരക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കോളിച്ചാൽ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നിർധന രോഗികൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റ് ക്ലബ് പ്രസിഡന്റ് ആർ. സൂര്യനാരായണഭട്ട് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എൻ. വേണു, സെക്രട്ടറി എം.എൻ. രാജീവ് , ജോയിന്റ് സെക്രട്ടറി ഷാജു സിൻസിയർ, സെബാൻ കാരക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.
വെള്ളരിക്കുണ്ട്: പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി വാര്‍ഡ്തല വോളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനത്തിന്റെയും കിടപ്പുരോഗികള്‍ക്കുള്ള ഭക്ഷണ കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിര്‍വഹിച്ചു. മങ്കയത്ത് വച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയര്മാന് അബ്ദുള്‍ ഖാദര്‍, പഞ്ചായത്ത് അംഗങ്ങളായ വിഷ്ണു, വിനു, ഡോ. മനീഷ, പാലിയേറ്റീവ് കെയര്‍ നഴ്സ് ബിന്ദു, സിന്ധു, ലളിത എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിലെ 50 ഓളം കിടപ്പുരോഗികള്‍ക്ക് പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി ഭക്ഷണ കിറ്റ് വിതരണം നടത്തും. ജനുവരി 31 നുള്ളില്‍ വിവിധ വാര്‍ഡുകളിലായി 250 വോളണ്ടിയര്‍മാര്‍ക്കും പുതിയ ജനപ്രതിനിധികള്‍ക്കും പാലിയേറ്റീവ് കെയര്‍ പരിശീലനം നല്‍കും.
ചിറ്റാരിക്കാല്‍: കുടുംബാരോഗ്യകേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കിടപ്പുരോഗികളെ നേരിട്ട് സന്ദര്‍ശിച്ച് ഭക്ഷ്യധാന്യ കിറ്റുകള്‍ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമാക്കല്‍, വൈസ് പ്രസിഡന്റ് ഫിലോമിന ജോണി, വാര്‍ഡ് അംഗം ഡെറ്റി ഫ്രാന്‍സിസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. സൂര്യ രാഘവന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ടി. ശ്രീനിവാസന്, പാലിയേറ്റീവ് നഴ്സ് ജോമോള്‍, മുന്‍ പഞ്ചായത്ത് അംഗം ലിന്‍സിക്കുട്ടി സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്കി.