മ​ദ്യ​ക്ക​ച്ച​വ​ട​ത്തി​നെ​തി​രേ നി​ൽ​പ്പു​സ​മ​രം
Thursday, December 3, 2020 1:08 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സ​മൂ​ഹ​ത്തി​ൽ അ​സ​മാ​ധാ​ന​വും അ​ക്ര​മ​വും അ​സ​ന്തു​ഷ്ടി​യും വി​ത​യ്ക്കു​ന്ന മ​ദ്യ​ക്ക​ച്ച​വ​ടം സ​ർ​ക്കാ​ർ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി വെ​ള്ള​രി​ക്കു​ണ്ടി​ൽ നി​ൽ​പ്പു​സ​മ​ര​വും ഒ​പ്പു​ശേ​ഖ​ര​ണ​വും ന​ട​ത്തി. ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് രാ​ജ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ൻ ക​രി​ച്ചേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഫാ. ​ജോ​ർ​ജ് പു​ഞ്ച​ത്ത​റ​പ്പേ​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ര​ക്ഷാ​ധി​കാ​രി പ്ര​ഫ. ടി.​എം. സു​രേ​ന്ദ്ര​നാ​ഥ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സ​ഖ​റി​യാ​സ് മാ​ങ്ങോ​ട്, കു​ര്യ​ൻ തെ​ക്കേ​ക്ക​ണ്ട​ത്തി​ൽ, ജോ​ഷ്വ ഒ​ഴു​ക​യി​ൽ, ലൂ​സി പു​ല്ലാ​ട്ടു​കാ​ലാ​യി​ൽ, ജോ​സ് കാ​ക്ക​ക്കൂ​ട്ടു​ങ്ക​ൽ, ആ​ർ​ഷ കു​ഞ്ച​ര​ക്കാ​ട്ട്, സ​ണ്ണി പ​ന​ത്ത​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.