തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി: നി​ല​പാ​ട് തി​രു​ത്ത​ണം-​ എ​ൻ​ജി​ഒ അ​സോ.
Thursday, December 3, 2020 1:07 AM IST
ക​ണ്ണൂ​ർ: പൊ​തു തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കണ്ണൂർ ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജീ​വ​ന​ക്കാ​രാ​യ ഭാ​ര്യ​യും ഭ​ർ​ത്താ​വും തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​വ​രി​ൽ ഒ​രാ​ളെ ഡ്യൂ​ട്ടി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം.
എ​ന്നാ​ൽ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട ദ​ന്പ​തി​ക​ളി​ൽ നി​ന്നും ഒ​രാ​ളെ ഡ്യൂ​ട്ടി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടും നി​ഷേ​ധി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും അ​സോ​സി​യേ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി.