ഓർമിക്കാൻ
Thursday, December 3, 2020 1:07 AM IST
മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ള്‍
ക​ട​ലി​ല്‍ പോ​ക​രു​ത്
കാ​ഞ്ഞ​ങ്ങാ​ട്: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് ശ​ക്ത​മാ​യി കേ​ര​ള തീ​ര​ത്ത് ആ​ഞ്ഞ​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഇ​നി​യൊ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ജി​ല്ല​യി​ലെ മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് കാ​സ​ര്‍​ഗോ​ഡ് ഫി​ഷ​റീ​സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 04672202537.
ഡി​ജി​റ്റ​ല്‍ പോ​സ്റ്റ​ര്‍
നി​ര്‍​മാ​ണ മ​ത്സ​രം
കാ​സ​ർ​ഗോ​ഡ്: എ​യ്ഡ​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​യ്ഡ്‌​സ് ക​ണ്‍​ട്രോ​ള്‍ സൊ​സൈ​റ്റി, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ്, ആ​രോ​ഗ്യ​കേ​ര​ളം, വി​വി​ധ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ള്‍​ക്കാ​യി ഡി​ജി​റ്റ​ല്‍ പോ​സ്റ്റ​ര്‍ നി​ര്‍​മാ​ണ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. "ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ക്കാം, ഉ​ത്ത​ര​വാ​ദി​ത്തം പ​ങ്കു​വ​യ്ക്കാം' എ​ന്ന​താ​ണ് വി​ഷ​യം. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ല്‍ പോ​സ്റ്റ​ര്‍ ത​യാ​റാ​ക്കാം. എ​ഫോ​ര്‍ സൈ​സി​ല്‍ (1280*720 പി​ക്‌​സ​ല്‍) പോ​ർ​ട്രൈ​റ്റാ​യി നി​ര്‍​മി​ച്ച പോ​സ്റ്റ​റി​ന്‍റെ പി​ഡി​എ​ഫ് ഫ​യ​ലാ​ണ് അ​യ​ക്കേ​ണ്ട​ത്. പേ​ര്, കോ​ള​ജി​ന്‍റെ പേ​ര്, വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നി​വ സ​ഹി​തം 31നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം compmailmass
@gmail.com ലേ​ക്ക് അ​യ​ക്ക​ണം. ഫോ​ണ്‍: 9947334637, 9946105789.
പു​ഴ​മ​ണ​ല്‍ ലേ​ലം
മ​ഞ്ചേ​ശ്വ​രം: ഇ​ച്ചി​ല​ങ്കോ​ട്, ഷേ​ണി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ വി​വി​ധ കേ​സു​ക​ളി​ലാ​യി പി​ടി​ച്ചെ​ടു​ത്ത് സൂ​ക്ഷി​ച്ച പു​ഴ​മ​ണ​ല്‍ ഇ​ന്നു ലേ​ലം ചെ​യ്യും.
ഇ​ച്ചി​ല​ങ്കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ശേ​ഖ​രി​ച്ച പു​ഴ മ​ണ​ല്‍ രാ​വി​ലെ 11 നും ​ഷേ​ണി വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​സ​ര​ത്ത് സൂ​ക്ഷി​ച്ച മ​ണ​ല്‍ ഉ​ച്ച​യ്ക്ക് 12നു​മാ​ണ് ലേ​ലം ചെ​യ്യു​ക.
സീ​റ്റൊ​ഴി​വ്
മ​ഞ്ചേ​ശ്വ​രം: ഗോ​വി​ന്ദ​പൈ മെ​മ്മോ​റി​യ​ല്‍ ഗ​വ. കോ​ള​ജി​ല്‍ ഒ​ന്നാം വ​ര്‍​ഷ ബി​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്‌​സി​ല്‍ സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ഏ​ഴി​ന് വൈ​കു​ന്നേ​രം നാ​ലി​ന​കം കോ​ള​ജ് ഓ​ഫീ​സി​ല്‍ അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 04998272670.
എം​പ്ലോ​യ​ബി​ലി​റ്റി
സെ​ന്‍റ​റി​ല്‍
ര​ജി​സ്റ്റ​ര്‍ ചെ​യ്യാം
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താ​ന്‍ അ​വ​സ​രം.
സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ തൊ​ഴി​ല്‍ ക​ണ്ടെ​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ലെ​ത്തി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഫോ​ണ്‍: 04994 297470, 9207155700.
യോ​ഗം മാ​റ്റി
കാ​സ​ർ​ഗോ​ഡ്: ഇ​ന്നു ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ജി​ല്ലാ​ത​ല കൊ​റോ​ണ കോ​ർ ക​മ്മി​റ്റി യോ​ഗ​വും ഐ​ഇ​സി ജി​ല്ലാ​ത​ല കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി യോ​ഗ​വും നാ​ള​ത്തേ‍​യ്ക്ക് മാ​റ്റി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.