ക്ഷീ​രകർഷകന് ക്ഷേ​മ​നി​ധി നി​ഷേ​ധി​ച്ചു; 1.15 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി
Thursday, December 3, 2020 1:07 AM IST
ഭീ​മ​ന​ടി: സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക്ഷീ​ര​സം​ഘം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ക്ഷീ​ക​ർ​ഷ​ക​ന് ക്ഷേ​മ​നി​ധി നി​ഷേ​ധി​ച്ചു. കേ​സി​ൽ പ​രാ​തി​ക്കാ​ര​ന് 1.15 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ജി​ല്ലാ ഉ​പ​ഭോ​ക്തൃ​കോ​ട​തി വി​ധി​ച്ചു.

കാ​ലി​ച്ചാ​മ​രം ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പാ​ൽ ന​ൽ​കു​ന്ന ഭീ​മ​ന​ടി കു​റു​ഞ്ചേ​രി​യി​ലെ ബി. ​കു​ഞ്ഞു​മു​ഹ​മ്മ​ദ് (72) ന​ൽ​കി​യ കേ​സി​ലാ​ണ് അ​നു​കൂ​ല വി​ധി.
പ്ര​തി​മാ​സം 20 രൂ​പ ക്ഷേ​മ​നി​ധി വി​ഹി​തം പി​രി​ച്ചെ​ങ്കി​ലും രാ​ഷ്ട്രീ​യ വി​രോ​ധം കാ​ര​ണം ക്ഷേ​മ​നി​ധി​യി​ൽ ചേ​ർ​ക്കാ​തെ​യി​രി​ക്കു​ക​യും അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ച്ചെ​ന്നും ത​ന്മൂ​ലം ചി​കി​ത്സാ​ചെ​ല​വും പ്ര​തി​മാ​സ പെ​ൻ​ഷ​ൻ ഉ​ൾ​പെ​ടെ​യു​ള്ള ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ന​ഷ്ട​പ്പെ​ട്ടെ​ന്നു​മാ​യി​രു​ന്നു കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ പ​രാ​തി.
പ​രാ​തി​ക്കാ​ര​നു വേ​ണ്ടി അ​ഡ്വ. സോ​ജ​ൻ കു​ന്നേ​ൽ ഹാ​ജ​രാ​യി.