തോക്ക് കണ്ടെത്തിയ കേസ്: മു​ങ്ങി​യ​പ്ര​തി മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ഹൈ​ക്കോ​ട​തി​യി​ല്‍
Wednesday, December 2, 2020 1:15 AM IST
പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ര്‍ അ​ന്നൂ​രി​ല്‍ റോ​ഡ​രി​കി​ല്‍​നി​ന്നും പി​സ്റ്റ​ളും 12 തി​ര​ക​ളും ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ല്‍ മു​ങ്ങി​യ പ്ര​ധാ​ന പ്ര​തി മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്ന് കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സ്ഫ​യ​ലു​ക​ള്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ര്‍ 18ന് ​രാ​വി​ലെ അ​ന്നൂ​ര്‍ കാ​റ​മേ​ല്‍ പീ​പ്പി​ള്‍​സ് ക്ല​ബി​ന് സ​മീ​പ​ത്തെ റോ​ഡ​രി​കി​ല്‍​നി​ന്നാ​ണ് തോ​ക്കും തി​ര​ക​ളും ക​ണ്ടെ​ത്തി​യ​ത്. അ​മേ​രി​ക്ക​ന്‍ ടൂ​റി​സ്റ്റ​ര്‍ ബാ​ഗി​നു​ള്ളി​ല്‍ കാ​ഞ്ഞ​ങ്ങാ​ട്ടെ ഒ​രു വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രു​ള്ള പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​യി​രു​ന്നു തോ​ക്കും തി​ര​ക​ളു​മു​ണ്ടാ​യി​രു​ന്ന​ത്.
തു​ട​ർ​ന്ന് ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രെ​ത്തി തോ​ക്ക് പ​രി​ശോ​ധി​ച്ചി​രു​ന്നു. ഒ​രു പ്രാ​വ​ശ്യം മാ​ത്രം ഉ​പ​യോ​ഗി​ച്ച 12 ബോ​റി​ന്‍റെ പു​തി​യ നാ​ട​ന്‍​പി​സ്റ്റ​ളാ​ണെ​ന്നും ലോ​ഡു​ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നും പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി.​സ​മീ​പ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍​കൂ​ടി പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്കി​യ​തോ​ടെ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കു​ക​യും അ​ങ്ങ​നെ അ​ന്വേ​ഷ​ണം പ്ര​തി​ക​ളി​ലേ​ക്കെ​ത്തു​ക​യു​മാ​യി​രു​ന്നു.