ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ള്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍
Thursday, November 26, 2020 9:07 PM IST
കൂ​ത്തു​പ​റ​മ്പ്: ഇ​ര​ട്ട​സ​ഹോ​ദ​ര​ങ്ങ​ളെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വേ​ങ്ങാ​ട് കെ.​കെ.​ന​ഗ​റി​ലെ താ​ളി​ക്കാ​ട്ട് വീ​ട്ടി​ല്‍ രാ​ജ​ന്‍ (65), അ​ഞ്ച​ര​ക്ക​ണ്ടി മു​രി​ങ്ങേ​രി​യി​ലെ ഗം​ഗാ​ധ​ര​ന്‍ (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രേ​യും അ​വ​ര​വ​രു​ടെ വീ​ട്ടു​പ​റ​മ്പി​ലാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രും കൂ​ലി​പ്പ​ണി​ക്കാ​രാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​താ​ണ്ട് ഒ​രേ സ​മ​യ​ത്തു ത​ന്നെ​യാ​ണ് ഇ​രു​വ​രും ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. രോ​ഹി​ണി​യാ​ണ് രാ​ജ​ന്‍റെ ഭാ​ര്യ. മ​ക​ന്‍: മി​ഥു​ന്‍. കാ​ഞ്ച​ന​യാ​ണ് ഗം​ഗാ​ധ​ര​ന്‍റെ ഭാ​ര്യ. മ​ക​ള്‍: ദൃ​ശ്യ.