പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ ഗൃ​ഹ​നാ​ഥ​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
Thursday, October 29, 2020 10:59 PM IST
ക​ണ്ണൂ​ർ: പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ ഗൃ​ഹ​നാ​ഥ​ൻ ഗു​ഡ്സ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 6.25 ഓ​ടെ താ​ഴെ​ചൊ​വ്വ സ്പി​ന്നിം​ഗ് മി​ല്ലി​ന് സ​മീ​പ​ത്തു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം. താ​ഴെ​ചൊ​വ്വ​യി​ലെ ശ്രീ​ല​ക്ഷ്മി​യി​ലെ സി.​എ. പ്ര​ദീ​പ​ൻ (55) ആ​ണ് മ​രി​ച്ച​ത്. പു​തു​ച്ചേ​രി ബാ​ഹൂ​ർ ഇ​ല​ക്ട്രി​സി​റ്റി സ​ബ് സ്റ്റേ​ഷ​നി​ലെ അ​സി. എ​ൻ​ജി​നി​യ​റാ​ണ് പ്ര​ദീ​പ​ൻ. പു​തു​ച്ചേ​രി​യി​ൽ നി​ന്ന് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. ഭാ​ര്യ: റീ​ജ. മ​ക്ക​ൾ: രാ​ഹു​ൽ (എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി, പു​തു​ച്ചേ​രി), ഋ​തി​ക (ഐ​ടി ജീ​വ​ന​ക്കാ​രി, ബം​ഗ​ളൂ​രു). സ​ഹോ​ദ​ര​ങ്ങ​ൾ: സു​ധീ​ർ, അ​ജി​ത്ത്, ധ​നേ​ഷ്.