കേ​ന്ദ്ര വ​നം​മ​ന്ത്രി​ക്കു ക​ത്തു​ക​ള​യ​ച്ചു
Thursday, October 22, 2020 12:45 AM IST
കൊ​ട്ടി​യൂ​ര്‍: ജ​ന​സം​ര​ക്ഷ​ണ സ​മി​തി കൊ​ട്ടി​യൂ​ര്‍ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​ക്കും കേ​ന്ദ്ര വ​നം​മ​ന്ത്രി​ക്കും കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നും ക​ത്തു​ക​ള​യ​ച്ചു. വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ബ​ഫ​ര്‍​സോ​ണ്‍ സീ​റോ പോ​യി​ന്‍റ് ആ​യി നി​ര്‍​ണ​യി​ക്കു​ക, വ​ന്യ​ജീ​വി​ക​ളു​ടെ ശ​ല്യം നി​യ​ന്ത്രി​ക്കു​ക, ക്ഷു​ദ്ര ജീ​വി​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യു​ക, കാ​ര്‍​ഷി​ക​ബി​ല്‍ പി​ന്‍​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണു കൊ​ട്ടി​യൂ​ര്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ പ്ര​ധാ​ന​മ​ന്ത്രി​ക്കും കേ​ന്ദ്ര വ​നം​മ​ന്ത്രി​ക്കും കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നും 10000 ക​ത്തു​ക​ള്‍ അ​യ​യ്ക്കു​ന്ന​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന സം​ര​ക്ഷ​ണ സ​മി​തി കൊ​ട്ടി​യൂ​ര്‍ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചു​ങ്ക​ക്കു​ന്ന് പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ല്‍ ന​ട​ന്ന ക​ത്ത​യ​യ്ക്ക​ല്‍ പ​രി​പാ​ടി ചു​ങ്ക​ക്കു​ന്ന് ഫാ​ത്തി​മ മാ​താ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​യ് തു​രു​ത്തേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​അ​രു​ണ്‍ മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍, ജ​ന സം​ര​ക്ഷ​ണ സ​മി​തി നേ​താ​ക്ക​ളാ​യ അ​ബ്ദു​ള്ള മൗ​ല​വി, പ്ര​കാ​ശ​ന്‍ വാ​ഴ​ക്കാ​ല, ജോ​യി തെ​ക്കേ​മ​ല, സ്റ്റാ​നി സ്ലാ​വോ​സ്, ഷൈ​ജ​ന്‍ ത​ട​ങ്ങ​ഴി​യി​ല്‍, ജി​ല്‍​സ് എം, ​മേ​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.