ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ര​ണ്ട് കോ​വി​ഡ് മ​ര​ണം​കൂ​ടി
Tuesday, September 29, 2020 9:38 PM IST
ക​ണ്ണൂ​ർ/​പ​യ്യ​ന്നൂ​ര്‍: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ര​ണ്ടു​പേ​ർ​കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട് കൊ​വ്വ​ല്‍ സ്വ​ദേ​ശി പൊ​യി​ര​ന്‍ സു​ധാ​ക​ര​ൻ (65), റി​ട്ട. കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ൻ ക​ണ്ണൂ​ർ കാടാച്ചിറ ആ​ഡൂ​ർ പാ​ല​ത്തെ ച​ന്ത്രോ​ത്ത് ഹൗ​സി​ൽ കെ. ​ബാ​ല​കൃ​ഷ്ണ​ൻ (72) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഒ​രാ​ഴ്ച​യാ​യി സു​ധാ​ക​ര​ൻ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. മ​റ്റ് അ​സു​ഖ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു.

സു​ധാ​ക​ര​ന്‍റെ വീ​ട്ടി​ലെ ഒ​രാ​ളൊ​ഴി​കെ മ​റ്റു​ള്ള​വ​ര്‍​ക്കെ​ല്ലാം കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഒ​രാ​ളൊ​ഴി​കെ മ​റ്റെ​ല്ലാ​വ​രും നെ​ഗ​റ്റീ​വാ​യി മാ​റി​യ​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഭാ​ര്യ: ജാ​ന​കി. മ​ക്ക​ള്‍: ല​ളി​ത, ഷി​ജി, ഷി​നീ​ഷ്, സ്വ​രൂ​പ്. മ​രു​മ​ക്ക​ള്‍: ര​മേ​ശ​ന്‍, സൂ​ര്യ, വി​നീ​ത. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം സം​സ്‌​ക​രി​ച്ചു.

ബാ​ല​കൃ​ഷ്ണ​ന്‍റെ സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് പ​യ്യാ​മ്പ​ല​ത്ത്. ഭാ​ര്യ: പ്ര​വീ​ണ. മ​ക്ക​ൾ: വി​ജേ​ഷ് (ഖ​ത്ത​ർ), വി​നീ​ത, പ്രി​യ. മ​രു​മ​ക്ക​ൾ: സു​ധീ​ർ, സ​ന്തോ​ഷ്(​ആ​റ്റ​ട​പ്പ) രേ​ഷ്ന. സ​ഹോ​ദ​ര​ങ്ങ​ൾ: പ​ദ്മാ​വ​തി, രാ​ജ​ൻ, സു​രേ​ശ​ൻ, പ്ര​കാ​ശ​ൻ.