കെ​സി​സി​പി​എ​ല്‍ പെ​ട്രോ​ൾ പ​ന്പ് പാ​പ്പി​നി​ശേ​രി​യി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി
Friday, August 14, 2020 1:16 AM IST
ക​ണ്ണൂ​ർ: തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കു സ​ഹാ​യ​ക​മാ​കു​ന്ന സം​രം​ഭ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​വ​ര​ണ​മെ​ന്നും ആ​ധു​നി​ക​കാ​ല​ഘ​ട്ട​ത്തി​ന്‍റെ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള തൊ​ഴി​ല്‍​സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നും വ്യ​വ​സാ​യ-​കാ​യി​ക വ​കു​പ്പ് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍. വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ക്ലേ​സ് ആ​ന്‍​ഡ് സി​റാ​മി​ക് പ്രോ​ഡ​ക്‌​ട് ലി​മി​റ്റ​ഡ് ആ​രം​ഭി​ച്ച പെ​ട്രോ​ള്‍ പ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​പ്പി​നി​ശേ​രി​യി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ചൈ​നാ ക്ലേ​യി​ലെ തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യാ​ണ് വൈ​വി​ധ്യ​വ​ത്ക​ര​ണം ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച പെ​ട്രോ​ള്‍ പ​മ്പ് വ​ഴി തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജോ​ലി ഉ​റ​പ്പു​വ​രു​ത്താ​ന്‍ സാ​ധി​ക്കു​ന്നു​ണ്ട്.സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​നു​ശേ​ഷം 42 പൊ​തു​മേ​ഖ​ലാ​വ്യ​വ​സാ​യ​ങ്ങ​ളി​ല്‍ എ​ട്ടെ​ണ്ണം ഒ​ഴി​കെ ബാ​ക്കി​യെ​ല്ലാം ന​ഷ്ടം നി​ക​ത്തി പ​ടി​പ​ടി​യാ​യി ലാ​ഭ​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. ക​ണ്ണൂ​രി​നെ കോ​വി​ഡ് മു​ക്ത ജി​ല്ല​യാ​ക്കാ​ന്‍ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ച​ട​ങ്ങി​ല്‍ എം​എ​ല്‍​എ​മാ​രാ​യ കെ.​എം. ഷാ​ജി, ടി.​വി. രാ​ജേ​ഷ്, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം പി.​പി. ഷാ​ജി​ര്‍, പാ​പ്പി​നി​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​നാ​രാ​യ​ണ​ന്‍, വാ​ര്‍​ഡ് മെം​ബ​ര്‍ ടി.​പി. സാ​ബി​റ, കെ​സി​സി​പി​എ​ല്‍ ചെ​യ​ര്‍​മാ​ന്‍ ടി.​കെ. ഗോ​വി​ന്ദ​ന്‍, ഡ​യ​റ​ക്‌​ട​ര്‍ പി. ​കെ. ഹ​രി​ദാ​സ്, ബി​പി​സി​എ​ല്‍ ടെ​റി​ട്ട​റി മാ​നേ​ജ​ര്‍ കെ, ​മ​നോ​ജ്, കെ​സി​സി​പി​എ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ എ​സ്. അ​ശോ​ക് കു​മാ​ര്‍, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എ. ​ബാ​ല​കൃ​ഷ്ണ​ന്‍, ക​മ്പ​നി​യി​ലെ ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ളാ​യ ഐ.​വി. ശി​വ​രാ​മ​ന്‍, എ. ​മാ​ധ​വ​ന്‍, ഇ. ​മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​യ ബി​പി​സി​എ​ലു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പെ​ട്രോ​ള്‍ പ​മ്പ് ആ​രം​ഭി​ച്ച​ത്. വ്യ​വ​സാ​യ​വ​കു​പ്പി​നു കീ​ഴി​ലു​ള്ള പൊ​തു​മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ പെ​ട്രോ​ള്‍ പ​മ്പാ​ണി​ത്. ക​മ്പ​നി​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​മ്പ്, ക​രി​ന്ത​ളം എ​ന്നീ യൂ​ണി​റ്റു​ക​ളി​ലും പെ​ട്രോ​ള്‍ പ​മ്പ് തു​ട​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.