പുന്നാട്: കോവിഡ് വൈറസ് ബാധയെ തുടര്‍ന്നു വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ പഠനം നടത്തുന്ന മീത്തലെ പുന്നാട് യുപി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പുസ്തകം വിതരണം ചെയ്തു.
ഈ അധ്യായന വര്‍ഷത്തിലേക്കുള്ള പുസ്തകങ്ങളാണ് വിതരണം ചെയ്തത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പുസ്തക വണ്ടിയിലൂടെയാണ് വിവിധ പ്രദേശങ്ങളില്‍ വച്ചു പുസ്തകം വിതരണം ചെയ്തത്.
സ്കൂള്‍ പരിസരത്ത് മുഖ്യാധ്യാപിക സി.കെ. അനിത പുസ്തക വണ്ടിയുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു.
പുന്നാട് ടൗണ്‍, അണ്ടി കമ്പനി, അത്തപുഞ്ച, തെക്കം പൊയില്‍, ഉളിയില്‍, പടിക്കച്ചാല്‍, ഈയ്യംബോഡ്, കാര്‍ക്കോട് റോഡ്, കാളാന്തോട്, നടുവനാട് ജംഗ്ഷന്, കൊട്ടുറഞ്ഞാല് റോഡ്, വിളങ്ങോട്ടുഞ്ഞാല്, നിടിയാഞ്ഞിരം, ഇഎംഎസ് നഗര്‍, തലച്ചങ്ങാട് വായനശാല, മുണ്ടച്ചാല്‍, പൂമരം, കുഴുമ്പില്‍ അമ്പലം, പുന്നാട്ടപ്പന്‍ അമ്പലം, ഒളിയുള്ള മൂല, മാമ്പറം, വെള്ളമ്പാറ, പിടാങ്ങോട് എന്നീ സ്ഥലങ്ങളില്‍ വച്ചു പുസ്തകം വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് വിതരണം ചെയ്തു.
പാഠപുസ്തകവിതരണത്തിന് എസ്ആര്‍ജി കണ്‍വീനര്‍ പി.പി. അരുണ്‍, സ്റ്റാഫ് സെക്രട്ടറി വിജീഷ്, ദിജു, പി.എം.രാജേഷ്, പി.പി. സുരേഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.