പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ ബ​യോ കെ​യ​ർ ച​ല​ഞ്ചു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്
Wednesday, June 3, 2020 12:39 AM IST
ക​ണ്ണൂ​ർ: പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു​വ​ർ​ഷം നീ​ളു​ന്ന ബ​യോ​കെ​യ​ർ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കു​ന്നു.
പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ ഒ​രു വൃ​ക്ഷ​ത്തൈ ന​ട്ട് ഏ​തൊ​രു വ്യ​ക്തി​ക്കും അ​തി​നോ​ടൊ​പ്പ​മു​ള്ള ഫോ​ട്ടോ 094001 01197 എ​ന്ന വാ​ട്സ് ആ​പ്പ് ന​മ്പ​റി​ൽ അ​യ​ച്ച് ഈ ​ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ക്കാം. ഈ​വ​ർ​ഷം വൃ​ക്ഷ​ത്തൈ പ​രി​പാ​ലി​ച്ച് അ​ടു​ത്ത​വ​ർ​ഷം അ​തേ വൃ​ക്ഷ​ത്തൈ​യോ​ടൊ​പ്പ​മു​ള്ള ഫോ​ട്ടോ​കൂ​ടി അ​യ​യ്ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് യോ​ഗ്യ​ത നേ​ടാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.
മ​ത്സ​രം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കും. ബ​യോ​കെ​യ​ർ ച​ല​ഞ്ച് കെ.​സു​ധാ​ക​ര​ൻ എം​പി വീ​ട്ടി​ൽ വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.