പോ​ലീ​സ് സേ​ന​യു​ടെ സേ​വ​നം അ​ഭി​ന​ന്ദ​നാ​ര്‍​ഹം: മാ​ര്‍ പാം​പ്ലാ​നി
Thursday, May 28, 2020 1:02 AM IST
ത​ല​ശേ​രി: പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​ത് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി. ‌
രാ​വും പ​ക​ലും ക​ഠി​ന​മാ​യ ജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന പോ​ലീ​സ് സേ​ന​യി​ലു​ള്ള​വ​ര്‍​ക്ക് ആ​ദ​ര​മ​ര്‍​പ്പി​ച്ചു​കൊ​ണ്ട് വ​രാ​നി​രി​ക്കു​ന്ന മ​ഴ​ക്കാ​ല​ത്ത് പോ​ലീ​സു​കാ​ര്‍​ക്കാ​യി ത​ല​ശേ​രി സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ന​ല്‍​കു​ന്ന കു​ട​ക​ള്‍ ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലി​നെ ഏ​ല്‍​പ്പി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ പാം​പ്ലാ​നി.
സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ഭ എ​ന്നും കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും മാ​ർ പാം​പ്ലാ​നി പ​റ​ഞ്ഞു. കോ​വി​ഡി​ന്‍റെ തു​ട​ക്ക​കാ​ലം മു​ത​ല്‍ സ​ര്‍​ക്കാ​രി​നും പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍​ക്കും ത​ല​ശേ​രി അ​തി​രൂ​പ​ത​യും ടി​എ​സ്എ​സ്എ​സും ന​ല്‍​കി​വ​രു​ന്ന പി​ന്തു​ണ​യും സ​ഹാ​യ​വും ഏ​റെ വ​ലു​താ​ണെ​ന്നും ഇ​തി​ന് ഏ​റെ ന​ന്ദി​യു​ണ്ടെ​ന്നും ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.
ത​ല​ശേ​രി ജ​ന​മൈ​ത്രി പോ​ലീ​സു​കാ​ർ, ഡി​വൈ​എ​സ്പി ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍, ടി​എ​സ്എ​സ്എ​സ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ബെ​ന്നി നി​ര​പ്പേ​ല്‍, അ​സി. ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജോ​ര്‍​ജ് ക​ള​രി​മു​റി​യി​ല്‍, സ​ന്ദേ​ശ് ഭ​വ​ന്‍ ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ഫി​ലി​പ്പ് ക​വി​യി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.