ച​ക്ക​ര​ക്ക​ല്‍ മേ​ഖ​ല​യി​ല്‍ നി​യ​ന്ത്ര​ണം
Saturday, May 23, 2020 12:03 AM IST
ച​ക്ക​ര​ക്ക​ല്‍: ച​ക്ക​ര​ക്ക​ല്‍ ചെ​മ്പി​ലോ​ട് 18 വ​യ​സു​കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മേ​ലെ മൗ​വ്വ​ഞ്ചേ​രി പ​ഴ​യ​പോ​സ്റ്റാ​ഫീ​സി​നു മു​ന്നി​ലെ റോ​ഡ് അ​ട​ച്ചു. പ​രി​സ​ര​പ്ര​ദേ​ശ​ത്തെ ക​ട​ക​ള്‍ ഇ​ന്ന​ലെ നേ​ര​ത്തെ അ​ട​പ്പി​ച്ചു.
മൗ​വ്വ​ഞ്ചേ​രി പ്ര​ദേ​ശം, കൊ​യ്യോ​ട് റോ​ഡ് പൂ​വ്വ​ത്തു​ത​റ വ​രെ ആ​രും അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് ച​ക്ക​ര​ക്ക​ല്‍ പോ​ലീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി.