കുടുംബ നാ​ട​കോ​ത്സ​വ​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​നം കാ​ഞ്ഞ​ങ്ങാ​ട്ടുകാർക്ക്
Friday, May 22, 2020 11:58 PM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ല​യാ​ളി നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ഗോ​ള കൂ​ട്ടാ​യ്മ​യാ​യ ലോ​ക നാ​ട​ക​വാ​ര്‍​ത്ത ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ച്ച രാ​ജ്യാ​ന്ത​ര ഓ​ണ്‍​ലൈ​ന്‍ കു​ടും​ബ ശ​ബ്ദ​നാ​ട​കോ​ത്സ​വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബ​ത്തി​ന് ഒ​ന്നാം​സ്ഥാ​നം. ബ​ഹ​റി​നി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ രാ​ജീ​വ് വെ​ള്ളി​ക്കോ​ത്തും കു​ടും​ബാം​ഗ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച "ഉം' ​എ​ന്ന നാ​ട​ക​മാ​ണ് ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​ത്.

ഇ​ന്ത്യ​യി​ല്‍ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നു​മാ​യി 21 നാ​ട​ക​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ര​ച​ന​യും സം​വി​ധാ​ന​വും ഒ​ഴി​കെ എ​ല്ലാ കാ​ര്യ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ള്‍ ത​ന്നെ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു മ​ത്സ​ര​ത്തി​ന്‍റെ നി​ബ​ന്ധ​ന. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് വീ​ടു​ക​ളി​ലി​രു​ന്നാ​ണ് നാ​ട​ക​ങ്ങ​ള്‍ റി​ക്കാ​ര്‍​ഡ് ചെ​യ്ത​ത്. പി.​എ​ന്‍. മോ​ഹ​ന്‍​രാ​ജ് സം​വി​ധാ​നം ചെ​യ്ത "ഉം' ​എ​ന്ന നാ​ട​ക​ത്തി​ല്‍ രാ​ജീ​വി​നൊ​പ്പം മാ​ധ്യ​മ​മേ​ഖ​ല​യി​ല്‍ത്തന്നെ ജോ​ലി​ചെ​യ്യു​ന്ന ഭാ​ര്യ ശു​ഭ​പ്ര​ഭ​യും മ​ക്ക​ളാ​യ കൃ​ഷ്ണ​യും ശ്രീ​ഹ​രി​യും ചേ​ര്‍​ന്നാ​ണ് ശ​ബ്ദ​വും പ​ശ്ചാ​ത്ത​ല​സം​ഗീ​ത​വും ന​ൽ​കി​യ​ത്.

ജി. ​സ​ച്ചി​ദാ​ന​ന്ദ​ന്‍ സം​വി​ധാ​നം ചെ​യ്തു ചെ​ന്നൈ​യി​ല്‍ നി​ന്നു​ള്ള ഷി​ജു രാ​ഘ​വ​നും കു​ടും​ബ​വും ശ​ബ്ദം ന​ൽ​കി അ​ഭി​ന​യി​ച്ച "മ​കാ​ള്' എ​ന്ന നാ​ട​കം ര​ണ്ടാം സ്ഥാ​ന​വും പ്ര​ദീ​പ് മ​ണ്ടൂ​ര്‍ ര​ച​ന​യും ബ​ഹ​റി​നി​ല്‍ നി​ന്നു​ള്ള കൃ​ഷ്ണ​കു​മാ​ര്‍ പ​യ്യ​ന്നൂ​ര്‍ സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ചു ബ​ഹ​റി​നി​ല്‍ ത​ന്നെ​യു​ള്ള ദി​നേ​ശ് കു​റ്റി​യി​ലും കു​ടും​ബ​വും ശ​ബ്ദം ന​ൽ​കി അ​ഭി​ന​യി​ച്ച അ​യ​നം എ​ന്ന നാ​ട​കം മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.